KeralaLatest NewsNews

എസ്റ്റേറ്റ് തൊഴിലാളി യുവതിയെ ഒളിഞ്ഞിരുന്ന് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെതിരെ കേസ്

യുവതി ബഹളം വെച്ചതിനെ തുടർന്ന് ഇയാൾ രക്ഷപ്പെട്ടു

മൂന്നാർ: എസ്റ്റേറ്റ് തൊഴിലാളി യുവതിയെ ഒളിഞ്ഞിരുന്ന് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. ജാർഖണ്ഡ് സ്വദേശിയായ യുവതിയെയാണ് യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചത്. കണ്ണൻദേവൻ കമ്പനി ലക്ഷ്മി എസ്റ്റേറ്റിൽ മിഡിൽ ഡിവിഷനിൽ താമസിക്കുന്ന പീറ്ററി(30)നെതിരേയാണ് മൂന്നാർ പോലീസ് കേസെടുത്തത്.

എസ്റ്റേറ്റ് തൊഴിലാളിയായ ഭർത്താവിനൊപ്പം താമസിക്കുന്ന യുവതി കഴിഞ്ഞ ദിവസം വെളുപ്പിന് എസ്റ്റേറ്റ് വീടിന് സമീപമുള്ള ശുചിമുറിയിൽ പോയി മടങ്ങുമ്പോഴാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതി ബഹളം വെച്ചതിനെ തുടർന്ന് ഇയാൾ രക്ഷപ്പെട്ടു.

ALSO READ: സമൂഹ വ്യാപന ഭീതിയിൽ കായംകുളം; സമ്പർക്ക രോഗികളുടെ എണ്ണം കൂടുന്നതോടെ ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി

ഇയാൾ സ്ഥിരമായി ശല്യപ്പെടുത്തിവന്നതായി യുവതി പരാതിയിൽ പറഞ്ഞു. ദേവികുളം മജിസ്ട്രേറ്റിനു മുൻപിൽ യുവതി നേരിട്ട് ഹാജരായി സംഭവം സംബന്ധിച്ച് മൊഴി നൽകി. പ്രതി ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button