COVID 19KeralaLatest NewsNews

തിരുവനന്തപുരം ജില്ലയിൽ കൂടുതല്‍ കണ്ടയ്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം • തിരുവനന്തപുരം ജില്ലയിൽ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ചുവടെ പറയുന്ന സ്ഥലങ്ങൾ കണ്ടയ്മെന്റ് സോണുകള്‍ ആയി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.

(1) നഗരൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം നമ്പർ വാർഡായ ചെമ്മരുത്തി മുക്ക്
(2) ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്തിലെ പത്താംനമ്പർ വാർഡായ കുരവറ
(3) പാറശാല ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം നമ്പർ വാർഡായ വന്യക്കോട്
(4) പാറശാല ഗ്രാമപഞ്ചായത്തിലെ പതിനാറാം നമ്പർ വാർഡായ ഇഞ്ചിവിള എന്നിവയാണവ.

കൂടാതെ നിലവിൽ കണ്ടെയിൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള

(1) ആറ്റുകാൽ (വാർഡ് – 70),
(2) കുരിയാത്തി (വാർഡ് – 73),
(3), കളിപ്പാൻ കുളം (വാർഡ് – 69)
(4) മണക്കാട് (വാർഡ് – 72)
[ചിത്രം 1 ലെ പ്രദേശങ്ങൾ ] (5) തൃക്കണ്ണാപുരംവാർഡിലെ (വാർഡ് -48) ടാഗോർ റോഡ്,
(6) മുട്ടത്തറ വാർഡിലെ (വാർഡ് – 78) പുത്തൻപാലം
എന്നീ സ്ഥലങ്ങൾ ഏഴു ദിവസങ്ങൾ കൂടി കണ്ടെയിൻമെൻ്റ് സോണുകളായി തുടരും.
ആശുപത്രി ആവശ്യങ്ങൾക്കോ മറ്റ് അടിയന്തര ആവശ്യങ്ങൾക്കോ അല്ലാതെ കണ്ടെയിൻമെന്റ് സോണിനു പുറത്തു പോകാൻ പാടില്ലാത്തതാണ്.

കോവിഡ് വ്യാപനം തടയുന്നതിന് ആരോഗ്യ വിഭാഗത്തിന്റെ മാർഗനിർദേശങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ജാഗൃതയോടെ നമ്മുക്ക് കോവിഡിനെ തടയാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button