Latest NewsKeralaNews

കോവിഡ് വ്യാപനത്തിനിടയില്‍ ഇടുക്കി സ്വകാര്യ റിസോര്‍ട്ടില്‍ നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും ; പങ്കെടുത്തത് ഭരണ-പ്രതിപക്ഷത്തെ പ്രമുഖരും പൊലീസുകാരടക്കം 250ലധികം പേര്‍ ; കേസ് എടുത്തു

ഇടുക്കി: കോവിഡ് വ്യാപനത്തിനിടയില്‍ ഇടുക്കി ശാന്തന്‍പാറയ്ക്കു സമീപമുള്ള സ്വകാര്യ റിസോര്‍ട്ടില്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും സംഘടിപ്പിച്ചതിന് പൊലീസ് കേസെടുത്തു. സ്ഥലത്തെ പ്രമുഖരും ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും പ്രധാനികളും പൊലീസ് ഉദ്യോഗസ്ഥരുമടക്കം 250 ലേറെപ്പേരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തതെന്നാണ് വിവരം. ഉടുമ്പന്‍ചോലയിലെ റിസോര്‍ട്ട് ഉടമയ്‌ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

ജൂണ്‍ 28 നായിരുന്നു പുതിയതായി തുടങ്ങിയ റിസോര്‍ട്ടിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി റിസോര്‍ട്ടില്‍ ബെല്ലി ഡാന്‍സും നിശാപാര്‍ട്ടിയും സംഘടിപ്പിച്ചത്. ഭക്ഷണവും മദ്യവും യഥേഷ്ടം വിളമ്പിയ നിശാപാര്‍ട്ടി രാത്രി എട്ടിനു തുടങ്ങി ആറു മണിക്കൂറോളം നീണ്ടുനിന്നു. നിശാപാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ സമൂഹമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ച് വിഡിയോയിലൂടെയാണ് വിവരം പുറത്തറിയുന്നത്. ഇതര സംസ്ഥാനത്തു നിന്നാണ് ഡാന്‍സ് ചെയ്യാന്‍ പെണ്‍കുട്ടിയെ എത്തിച്ചത്.

നിരവധി പ്രമുഖര്‍ ഉണ്ടായതിനാലും പൊലീസ് ഉദ്യോഗസ്ഥരടക്കം പങ്കെടുത്തതിനാലും ആദ്യം പൊലീസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. പിന്നീട് വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് ജില്ലാഭരണകൂടം സംഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോളാണ് ജില്ലാ കളക്ടര്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button