Latest NewsNewsIndia

കോവിഡിനെ പ്രതിരോധിക്കാന്‍ സ്വര്‍ണത്തില്‍ തീര്‍ത്ത മാസ്കുമായി പുനെ സ്വദേശി; വില 2.89 ലക്ഷം

പുനെ : കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ എല്ലാവരും ഇപ്പോള്‍ മാസ്ക് ധരിക്കുന്നുണ്ട്. എന്നാല്‍ പുനെക്കാരന്‍ ശങ്കര്‍ കുറാഡെ ധരിക്കുന്നത് വെറും മാസ്കല്ല, സ്വര്‍ണത്തില്‍ തീര്‍ത്ത മാസ്കാണ്. വിലയാകട്ടെ 2.89 ലക്ഷം രൂപയും. വളരെ നേർത്ത രീതിയിലാണ് സ്വാർണ മാസ്ക് നിർമിച്ചിരിക്കുന്നത്. ശ്വസിക്കാനായി ചെറിയ ദ്വാരങ്ങളുമുണ്ട്. അതേസമയം, ഈ മാസ്ക് വെച്ചതുകൊണ്ട് കൊറോണ വൈറസിനെ തടയാനാകുമോ എന്ന കാര്യത്തിൽ മാത്രം ശങ്കറിന് ഉറപ്പില്ല.

തനിക്ക് സ്വര്‍ണാഭരണങ്ങള്‍ ധരിക്കാന്‍ വളരെ ഇഷ്ടമാണെന്ന് ശങ്കര്‍ പറഞ്ഞു. ഒരാള്‍ വെള്ളി കൊണ്ടുള്ള മാസ്ക് ധരിച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ കണ്ടപ്പോഴാണ് തനിക്ക് സ്വര്‍ണ മാസ്ക് വേണമെന്ന് തോന്നിയത്. സ്വര്‍ണപണിക്കാരനോട് തന്‍റെ ആവശ്യം പറഞ്ഞു. അദ്ദേഹം മാസ് നിര്‍മിച്ച് നല്‍കി. തന്‍റെ കുടുംബത്തിനും സ്വര്‍ണം ഏറെ ഇഷ്മാണ്. അവര്‍ ആവശ്യപ്പെട്ടാല്‍ അവര്‍ക്കും സ്വര്‍ണം കൊണ്ടുള്ള മാസ്ക് നല്‍കുമെന്ന് ശങ്കര്‍ കുറാഡെ പറഞ്ഞു. എഎന്‍ഐയാണ് സ്വര്‍ണ മാസ്ക് ധരിച്ച ശങ്കറിന്‍റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

 

അതേസമയം ശങ്കറിന്റെ സ്വർണ മാസ്കിനെ കുറിച്ച് ട്വിറ്ററിൽ വൻ ട്രോളാണ് ഉയരുന്നത്. പണം കൊണ്ട് എന്തും വാങ്ങാം എന്നാൽ സമാന്യബോധം മാത്രം കിട്ടില്ലെന്നാണ് ഇവർ പറയുന്നത്. എന്നാൽ വിലപിടിപ്പുള്ള മാസ്ക് ധരിക്കുന്ന ആദ്യത്തെ ആളല്ല ശങ്കർ, നേരത്തേ, കർണാടകയിലെ സ്വർണ വ്യാപാരിയുടെ വെള്ളി മാസ്കിനെ കുറിച്ചുള്ള വാർത്തയും വന്നിരുന്നു. വിവാഹത്തിനായി ദമ്പതികൾക്ക് വേണ്ടി പ്രത്യേക വെള്ളി നിർമിത മാസ്ക് തയ്യാറാക്കുമെന്നായിരുന്നു സന്ദീപ് സഗനോക്കർ എന്ന സ്വർണവ്യാപാരിയുടെ പ്രഖ്യാപനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button