Latest NewsNewsIndia

പിറന്നാളാഘോഷം നടത്തിയ ജ്വല്ലറി ഉടമ കോവിഡ് ബാധിച്ച് മരിച്ചു; നൂറ് കണക്കിന് പേർ പങ്കെടുത്ത പാർട്ടി നടത്തിയത് ദിവസങ്ങൾക്ക് മുമ്പ്

ഹൈദരാബാദ് : കോവിഡ് ബാധിച്ച് പ്രമുഖ ജ്വല്ലറി ഉടമ മരിച്ചതോടെ ഹൈദരാബാദിൽ കോവിഡ് ആശങ്ക വർധിച്ചു. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ജ്വല്ലറി ഉടമയുടെ വീട്ടിൽ നടന്ന ആഡംബരപൂർണമായ
പിറന്നാൾ പാർട്ടിയിൽ നൂറ് കണക്കിന് പേരാണ് പങ്കെടുത്തത്. ജ്വല്ലറി അസോസിയേഷനിലെ അംഗങ്ങളെ കൂടാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ ആഘോഷച്ചടങ്ങിൽ പങ്കെടുത്തിരുന്നു.

ആഘോഷത്തിൽ പങ്കെടുത്ത മറ്റൊരു ജ്വല്ലറി വ്യാപാരിയും വൈറസ്ബാധയെ തുടർന്ന് ശനിയാഴ്ച മരിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആഘോഷത്തിൽ പങ്കെടുത്തതിനെ തുടർന്നാണ് ഇദ്ദേഹത്തിനും രോഗബാധയുണ്ടായതെന്ന് സംശയിക്കുന്നു. രണ്ട് മരണവാർത്തയും പ്രചരിച്ചതോടെ ചടങ്ങിൽ പങ്കെടുത്തവർ കോവിഡ് പരിശോധനയ്ക്കായി സ്വകാര്യലാബുകളിലെത്തിയതായാണ് വിവരം.

തെലങ്കാനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 50 ശതമാനവും ഹൈദരാബാദിൽ നിന്നായതോടെ സംസ്ഥാനത്തെ പ്രധാന ഹോട്ട്സ്പോട്ടായി ഹൈദരാബാദ് നഗരം മാറിയിട്ടുണ്ട്. മകന്റെ പിറന്നാളിന് മധുരപലഹാരവിതരണം നടത്തിയ പോലീസ് കോൺസ്റ്റബിളിന് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പലയിടത്തും ആഘോഷച്ചടങ്ങുകൾ നടത്തുന്നതാണ് സംസ്ഥാനത്തെ സൂപ്പർസ്പ്രെഡിന് കാരണമെന്ന് പൊതുജനാരോഗ്യവകുപ്പ് ഡയറക്ടർ ജി ശ്രീനിവാസറാവു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button