Latest NewsKeralaNews

ആരോഗ്യ മന്ത്രി കെ.കെ.ഷൈലജയുടെ ബന്ധു പെൻഷൻ തട്ടിയ സംഭവം; നടപടി വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കി ബിജെപി

പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യമെടുക്കാനുള്ള സാവകാശം ലഭിക്കാന്‍ വേണ്ടിയാണ് അറസ്റ്റ് വൈകുന്നതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്

കണ്ണൂര്‍: കണ്ണൂര്‍ പായത്ത് ആരോഗ്യ മന്ത്രി കെ.കെ.ഷൈലജയുടെ ബന്ധു പെൻഷൻ തട്ടിയ സംഭവത്തിൽ നടപടി വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കി ബിജെപി. പോലീസ് കേസെടുത്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതിനെതിരെ ബിജെപി രംഗത്ത് വന്ന് കഴിഞ്ഞു. അറസ്റ്റ് വൈകുന്നത് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വേണ്ടിയാണെന്നാണ് ആരോപണം.

പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യമെടുക്കാനുള്ള സാവകാശം ലഭിക്കാന്‍ വേണ്ടിയാണ് അറസ്റ്റ് വൈകുന്നതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂണ്‍ 26നാണ് സിപിഎം നേതാവും ആരോഗ്യമന്ത്രി കെ.കെ.ഷൈലജയുടെ ബന്ധുവുമായ സ്വപ്ന പെന്‍ഷന്‍ തുക തട്ടിയെടുത്ത വാര്‍ത്ത പുറത്ത് വന്നത്. തൊട്ടുപിന്നാലെ പെന്‍ഷന്‍ തട്ടിപ്പിന് ഇരയായ കുടുംബം പോലീസില്‍ പരാതിയും നല്‍കി.

ALSO READ: പുതിയ സിനിമകളുടെ ഷൂട്ടിംഗ് വിവാദവും, പ്രതിഫല തർക്കവും ചർച്ചയായേക്കും; അമ്മയുടെ നിർവാഹക സമിതി യോഗം ഇന്ന്; മോഹൻലാൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കും

കേസെടുത്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും തുടര്‍ നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. ഇതിനെതിരെയാണ് ബിജെപി രംഗത്ത് വന്നിരിക്കുന്നത്. പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ബിജെപി ആരോപിച്ചു. കുറ്റവാളികളെ അറസ്റ്റ് ചെയ്യാന്‍ ഇനിയും വൈകിയാല്‍ ശക്തമായ പ്രതിഷേധം ആരംഭിക്കാനാണ് ബിജെപിയുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button