Latest NewsKeralaNews

പ്രതിശ്രുത വധുവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി : മരിച്ചത് ഇന്ന് കല്യാണപന്തലിലേയ്ക്ക് നിറഞ്ഞ ചിരിയുമായി പോകേണ്ടവള്‍

തൃശൂര്‍ : പ്രതിശ്രുത വധുവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി , മരിച്ചത് ഇന്ന് കല്യാണപന്തലിലേയ്ക്ക് നിറഞ്ഞ ചിരിയുമായി പോകേണ്ടവള്‍. പറപ്പൂക്കാവ് തെക്കൂട്ടയില്‍ അശോകന്റെ മകള്‍ അനുഷയാണ് ജീവനൊടുക്കിയത്. കിടപ്പുമുറിയിലാണ് അനുഷയെ ബെഡ്ഷീറ്റ് ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയ്യാല്‍ സ്വദേശിയുമായുള്ള യുവാവുമായി ഞായറാഴ്ച വിവാഹം നടക്കാനിരിക്കെയാണ് നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്.

Read Also : ആശുപത്രിയിൽ കിടക്കയില്ലാത്തതിന്റെ പേരിൽ കോവിഡ് രോഗിക്ക് കഴിയേണ്ടി വന്നത് ആംബുലൻസിൽ; ഇദ്ദേഹം പിന്നീട് മരണത്തിന് കീഴടങ്ങി

വിവാഹാവശ്യത്തിനുള്ള സ്വര്‍ണം വാങ്ങിനരികയും സമീപവാസികളെ ആഭരണം കാണിക്കുകയും പുലര്‍ച്ചെ വരെ കൂട്ടുകാരികളുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് പറയുന്നു. ബെഡ്ഷീറ്റുകൊണ്ട് ഫാനില്‍ കുരുക്കിട്ട നിലയിലായിരുന്നു മൃതദേഹം. മൊബൈല്‍ ഇയര്‍ഫോണ്‍ കയ്യില്‍ പിടിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button