KeralaLatest NewsNews

പത്ത് ലക്ഷം രൂപയുടെ വ്യാജനോട്ടുമായി സംസ്ഥാനത്ത് മൂന്ന് പേര്‍ പിടിയില്‍

മലപ്പുറം : കൊണ്ടോട്ടിയിൽ പത്ത് ലക്ഷം രൂപയുടെ വ്യാജ കറൻസിയുമായി മൂന്ന് പേർ പിടിയിൽ. പാണ്ടിക്കാട് സ്വദേശി അമീർ ഖാൻ, കരുവാരക്കുണ്ട് സ്വദേശി മൊയ്തീൻകുട്ടി, തുവ്വൂർ സ്വദേശി ബഷീർ എന്നിവരാണ് പിടിയിലായത്.

നേരത്തെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മൂന്നംഗ സംഘത്തെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന് വാഹനപരിശോധന ശക്തമാക്കിയ പോലീസ് ഇവർ സഞ്ചരിച്ച കാറിൽനിന്നും പത്ത് ലക്ഷം രൂപയുടെ കള്ളനോട്ട് പിടിച്ചെടുക്കുകയായിരുന്നു.

500, 2000 രൂപകളുടെ കള്ളനോട്ടുകളാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. സംഘത്തിന്റെ കാറും നോട്ടടി യന്ത്രവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഹാജിയാർ എന്ന പേരിൽ അറിയപ്പെടുന്ന അമീർ ഖാനാണ് സംഘത്തിലെ പ്രധാനിയെന്നാണ് ചോദ്യംചെയ്യലിൽ വ്യക്തമായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർ കള്ളനോട്ട് വിതരണം ചെയ്തതായും വിവരം ലഭിച്ചു. സംഭവത്തിൽ പ്രതികളെ പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button