COVID 19KeralaLatest NewsNews

മലപ്പുറം ജില്ലയില്‍ ആറുവയസുകാരി ഉള്‍പ്പെടെ 26 പേര്‍ക്ക് കോവിഡ് 19, 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ; വിശദാംശങ്ങള്‍

മലപ്പുറം : സംസ്ഥാനത്ത് 225 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ മലപ്പുറത്ത് ആറുവയസുകാരി ഉള്‍പ്പെടെ 26 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. ബാക്കിയുള്ളവരില്‍ 23 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും ഒരാള്‍ ഇതര സംസ്ഥാനത്തും നിന്നും എത്തിയവരാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ എറണാകുളം ജില്ലയിലും നാല് പേര്‍ കണ്ണൂര്‍ ജില്ലയിലും ശേഷിക്കുന്നവര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. നിലവില്‍ രോഗബാധിതരായി 281 പേരാണ് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതോടെ ജില്ലയില്‍ ഇതുവരെ 667 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ന് 1,729 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. 36,573 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 485 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. 33,299 പേര്‍ വീടുകളിലും 2,789 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

* സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.

1.ജൂണ്‍ 27 ന് രോഗബാധ സ്ഥിരീകരിച്ച മൊറയൂര്‍ സ്വദേശിനിയുമായി ബന്ധമുള്ള മൊറയൂര്‍ സ്വദേശി (18),

2.ജൂണ്‍ 27 ന് രോഗബാധിതനായ എടക്കര പാലേമാട് സ്വദേശിയുമായി അടുത്തിടപഴകിയ പാലേമാട് സ്വദേശി (45) .

* ഇതര സംസ്ഥാനത്തു നിന്ന് തിരിച്ചെത്തിയ ശേഷം രോഗബാധയുണ്ടായത്.

3. മുംബൈയില്‍ നിന്ന് ജൂണ്‍ 28 ന് എത്തിയ വട്ടംകുളം മാണൂര്‍ സ്വദേശി

* മറ്റു രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തിയ ശേഷം രോഗബാധ സ്ഥിരീകരിച്ചത്

4.ജൂണ്‍ 24 ന് മസ്‌കറ്റില്‍ നിന്ന് കൊച്ചിവഴിയെത്തിയ പൊന്നാനി ഈശ്വരമംഗലം നെയ്തല്ലൂര്‍ സ്വദേശി (46),

5. ജൂണ്‍ 23 ന് അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തലക്കാട് പുല്ലൂര്‍ സ്വദേശി (28),

6.ജൂണ്‍ 22 ന് ഷാര്‍ജയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പോത്തുകല്ല് പാതാര്‍ സ്വദേശി (29),

7.ജൂണ്‍ 20 ന് അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ഇരിമ്പിളിയം പുറമണ്ണൂര്‍ സ്വദേശി (45),

8.ജൂണ്‍ 25 ന് ദോഹയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ എടക്കര പാലേമാട് സ്വദേശി (31),

9. ജൂണ്‍ 20 ന് ജിദ്ദയില്‍ നിന്ന് കൊച്ചി വഴിയെത്തിയ മലപ്പുറം പാണക്കാട് കുന്നുമ്മല്‍ സ്വദേശി (62),

10. ജൂണ്‍ 26 ന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പള്ളിക്കല്‍ ബസാര്‍ സ്വദേശി (51),

11. ജൂണ്‍ 19 ന് ദുബായില്‍ നിന്ന് കരിപ്പൂര്‍ എത്തിയ മൂര്‍ക്കനാട് കൊളത്തൂര്‍ സ്വദേശി (48),

12.ജൂലൈ രണ്ടിന് ദോഹയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചമ്രവട്ടം അത്താണിപ്പടി സ്വദേശി (51),

13.ജൂലൈ ഒന്നിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പോത്തുകല്ല് പാതാര്‍ സ്വദേശി (30),

14.ജൂലൈ ഒന്നിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കോഡൂര്‍ മുണ്ടക്കോട് സ്വദേശി (52),

15.ജൂലൈ രണ്ടിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പൊന്മുണ്ടം സ്വദേശിനി (30),

16. ജൂലൈ രണ്ടിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കൂട്ടിലങ്ങാടി പാറമ്മല്‍ സ്വദേശി (38),

17. ജൂലൈ രണ്ടിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ താനാളൂര്‍ മീനടത്തൂര്‍ സ്വദേശി (31),

18.ജൂലൈ ഒന്നിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പാണ്ടിക്കാട് ഒലിപ്പുഴ സ്വദേശി (43),

19. ജൂണ്‍ 23 ന് ഷാര്‍ജയില്‍ നിന്ന് കൊച്ചി വഴിയെത്തിയ ഇരിമ്പിളിയം വലിയകുന്ന് സ്വദേശി (26),

20.ജൂലൈ ഒന്നിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴി എത്തിയ പുഴക്കാട്ടിരി സ്വദേശി (26),

21. സൗദിയില്‍ നിന്നെത്തിയ മലപ്പുറം മേല്‍മുറി സ്വദേശിനി ആറുവയസുകാരി
എറണാകുളം ജില്ലയില്‍ ചികിത്സയില്‍

22. ജൂണ്‍ 30 ന് മസ്‌കറ്റില്‍ നിന്ന് കൊച്ചി വഴിയെത്തിയ താനാളൂര്‍ സ്വദേശി (63)
കണ്ണൂര്‍ ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നവര്‍

23.24- ജൂലൈ ഒന്നിന് ജിദ്ദയില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ അമരമ്പലം പൂക്കോട്ടുംപാടം സ്വദേശി (28), പുഴക്കാട്ടിരി രാമപുരം സ്വദേശി (35),

25. ജൂലൈ ഒന്നിന് ദമാമില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ വെട്ടത്തൂര്‍ തേലക്കാട് സ്വദേശി (27),

26. കുറുവ വറ്റലൂര്‍ കരിഞ്ചാപ്പാടി സ്വദേശി (50)

* രോഗബാധ സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഇതര ജില്ലക്കാരായവര്‍

27. ജൂലൈ രണ്ടിന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ആലപ്പുഴ അമ്പലപ്പുഴ സ്വദേശി (35),

28. ജൂലൈ രണ്ടിന് ദോഹയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പാലക്കാട് വല്ലപ്പുഴ സ്വദേശി (25) .

അതേസമയം കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ ചികിത്സയിലായിരുന്ന 28 പേര്‍ കൂടി ഇന്ന് രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണമെന്നും കളക്ടര്‍ അറിയിച്ചു.

വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും കളക്ടര്‍ അറിയിച്ചു.

ജില്ലയില്‍ നിന്ന് ഇതുവരെ 11,435 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 9,612 പേരുടെ ഫലം ലഭിച്ചു. 9,031 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 1,823 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button