Latest NewsNewsIndia

കൊവിഡ് ഭീതിയോടൊപ്പം കനത്ത മഴയും ; മുംബൈയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

മുംബൈ : കോവിഡ് ആശങ്കയോടൊപ്പം മുംബൈയിൽ കനത്ത മഴ തുടരുകയാണ്. താനെ അടക്കമുള്ള പ്രദേശങ്ങളില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും കനത്ത മഴ തുടരുകയാണ്. ഇതോടെ മുംബൈയിലെ പല
താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിരിക്കുകയാണ്. അടുത്ത 24 മണിക്കൂര്‍ കൂടെ മുംബൈയില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ പ്രവചനം.

അതേസമയം, മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. ഇന്നലെ മാത്രം 7,074 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 8,671 പേരാണ് മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. മുംബൈയില്‍ മാത്രം ഇതുവരെ 83,237 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.കഴിഞ്ഞ 48 മണിക്കൂറില്‍ മുംബൈയില്‍ 68 പേര്‍ക്ക് ജീവന്‍ നഷ്ടമായി. എന്നാല്‍, ഇതിനിടെ ധാരാവയില്‍ പുതുതായി രണ്ട് പേര്‍ക്ക് മാത്രം കൊവിഡ് സ്ഥിരീകരിച്ചത് ആശ്വാസമായി.

രാജ്യത്തും കൊവിഡ് വ്യാപനം ദിനം പ്രതി വർധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 24,850 പേർക്കാണ് പുതുതായി കൊവിഡ് ബാധിച്ചത്. പ്രതിദിന രോഗികളുടെ എണ്ണത്തിൽ വന്ന വൻവർധന വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.ഇതുവരെ 19268 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button