COVID 19Latest NewsNewsInternational

കോവിഡ് 19 ; ഒമാനില്‍ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് ആയിരത്തിലധികം പുതിയ കേസുകള്‍

ഒമാനില്‍ 24 മണിക്കൂറിനുള്ളില്‍ ആയിരത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് 1,072 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഒമാനില്‍ കോവിഡ് രോഗികളുടെ എണ്ണം 46178 ആയി ഉയര്‍ന്നു. അതേസമയം 949 പേര്‍ രോഗമുക്തി നേടിയതായും ഒമാന്‍ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 27917 പേര്‍ ആകെ രോഗമുക്തരായി.

ഇന്ന് കോവിഡ് സ്ഥിരീകരിച്ച പുതിയ കേസുകളില്‍ 799 എണ്ണം ഒമാനികളും 273 പേര്‍ വിദേശികളുമാണ്. അതേസമയം ഇന്ന് പത്ത് പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു, ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആകെ 213 ആയി. 24 മണിക്കൂറിനുള്ളില്‍ ഒമാനില്‍ 3515 പേര്‍ക്കാണ് കോവിഡ് പരിശോധന നടത്തിയിരിക്കുന്നത്. പുതിയതായി 65 പേരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. 121 പേര്‍ ഇപ്പോള്‍ ഐസിയുവിലാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button