News

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി, എസ്എന്‍ ട്രസ്റ്റ് സെക്രട്ടറി സ്ഥാനങ്ങളില്‍ നിന്നു വെള്ളാപ്പള്ളി നടേശനെ നീക്കണമെന്ന് ശക്തമായ ആവശ്യം

കൊച്ചി : എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി, എസ്എന്‍ ട്രസ്റ്റ് സെക്രട്ടറി സ്ഥാനങ്ങളില്‍ നിന്നു വെള്ളാപ്പള്ളി നടേശനെ നീക്കണമെന്ന് ശക്തമായ ആവശ്യം ഉയരുന്നു. സ്ഥാനങ്ങളില്‍ നിന്നു വെള്ളാപ്പള്ളി നടേശനെ നീക്കി അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തണമെന്ന് ശ്രീനാരായണ സേവാസംഘത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന വിവിധ ശ്രീനാരായണ സംഘടനകളുടെ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കേരള നവോത്ഥാന സമിതി ചെയര്‍മാന്‍ സ്ഥാനത്തു നിന്നു വെള്ളാപ്പള്ളിയെ നീക്കണമെന്നും ആവശ്യപ്പെട്ടു. കെ.കെ. മഹേശന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചു 16ന് സെക്രട്ടേറിയറ്റ് നടയില്‍ ഉപവാസം നടത്തും 11ന് ശ്രീനാരായണ ധര്‍മ സംരക്ഷണ ദിനമായി ആചരിക്കും. ശ്രീനാരായണ സേവാ സംഘം പ്രസിഡന്റ് എന്‍.ഡി. പ്രേമചന്ദ്രന്റെ അധ്യക്ഷതയില്‍ സി.കെ. വിദ്യാസാഗര്‍ ഉദ്ഘാടനം ചെയ്തു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button