Latest NewsNewsIndia

കുപ്രസിദ്ധ കുറ്റവാളി വികാസ് ദുബെയുടെ കൂട്ടാളിയെ ഏറ്റുമുട്ടലിനൊടുവില്‍ പോലീസ് പിടികൂടി

കാൻപുർ : കൊടും ക്രിമിനല്‍ വികാസ് ദുബെയുടെ സംഘത്തില്‍പ്പെട്ട ദയാശങ്കര്‍ അഗ്‌നിഹോത്രിയെ ഏറ്റ്മുട്ടലിനൊടുവില്‍ പോലീസ് പിടികൂടി. ഞായറാഴ്ച പുലര്‍ച്ചെ 4.30ഓടെ നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് ദയാശങ്കറിനെ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കല്യാൺപുർ മേഖലയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അവിടെ എത്തുകയായിരുന്നു. എന്നാൽ പോലീസിന് നേരേ വെടിയുതിർത്ത് ദയാശങ്കർ ബൈക്കിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് കാലിന് വെടിവെച്ച് പോലീസ് സംഘം ഇയാളെ കീഴ്പ്പെടുത്തുകയും പിടികൂടുകയുമായിരുന്നു. ഇയാളിൽനിന്ന് നാടൻ തോക്കും വെടിയുണ്ടകളും പോലീസ് പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസം എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ സംഭവത്തിൽ ദയാശങ്കർ അഗ്നിഹോത്രിയും പ്രതിയാണ്. വികാസ് ദുബെയെ പിടികൂടാൻ പോലീസ് സംഘം വരുന്നതായി നേരത്തെ വിവരം ലഭിച്ചിരുന്നുവെന്ന് ഇയാൾ സമ്മതിച്ചു. ചൗബേയ്പുർ പോലീസ് സ്റ്റേഷനിൽനിന്നാണ് ഈ വിവരം ലഭിച്ചത്. തുടർന്ന് വികാസ് ദുബെയുടെ നേതൃത്വത്തിൽ കൂടുതൽപേർ വീട്ടിലും പുറത്തും സംഘടിച്ചിരുന്നു. ഇവരാണ് പോലീസ് സംഘത്തെ ആക്രമിച്ചത്.

അതേസമയം വികാസ് ദുബെയെ പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സംസ്ഥാനത്തിനകത്തും പുറത്തുമായി ഇയാൾക്കായി തിരച്ചിൽ നടത്തിവരികയാണ്. വികാസ് ദുബെയെക്കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്കുള്ള പാരിതോഷികം പോലീസ് ഒരു ലക്ഷം രൂപയായി ഉയർത്തി. കഴിഞ്ഞദിവസം അമ്പതിനായിരം രൂപയാണ് പ്രഖ്യാപിച്ചിരുന്നത്. ഇയാളുടെ സംഘത്തിൽപ്പെട്ട 18 പേരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 25,000 രൂപയും പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. കൊടും ക്രിമിനലായ ദുബെക്കെതിരെ അറുപതോളം ക്രിമിനല്‍ കേസുകളാണ് ഉള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button