COVID 19KeralaLatest NewsNews

സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കോവിഡ് 19: രണ്ട് മരണം; സമ്പര്‍ക്കത്തിലൂടെ രോഗബാധയേറുന്നു

തിരുവനന്തപുരം • കേരളത്തില്‍ ഇന്ന് 193 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലപ്പുറം ജില്ലയിൽ നിന്നും 35 പേർക്കും ( ഒരാള്‍ മരണമടഞ്ഞു) , പത്തനംതിട്ട ജില്ലയിൽ നിന്നും 26 പേർക്കും, എറണാകുളം ജില്ലയിൽ നിന്നും 25 പേർക്കും, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ നിന്ന് 15 പേർക്ക് വീതവും, തൃശ്ശൂർ ജില്ലയിൽ നിന്നും 14 പേർക്കും, കൊല്ലം, കണ്ണൂർ ജില്ലകളിൽ നിന്ന് 11 പേർക്ക് വീതവും, പാലക്കാട്, വയനാട് ജില്ലകളിൽ നിന്ന് 8 പേർക്ക് വീതവും, തിരുവനന്തപുരം ജില്ലയിൽ നിന്നും 7 പേർക്കും, കോട്ടയം, ഇടുക്കി, കാസർഗോഡ് ജില്ലകളിൽ നിന്ന് 6 പേർക്ക്‌ വീതവുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

മലപ്പുറം ജില്ലയില്‍ 04.07.20 ന് മരണമടഞ്ഞ വ്യക്തിയുടെ പരിശോധനാഫലവും ഇതില്‍ ഉള്‍പെടുന്നു. എറണാകുളം ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ ഇന്നലെ മരണമടഞ്ഞു.

കോവിഡ്19 രോഗം സ്ഥിരീകരിച്ചു ചികിത്സയിലായിരുന്ന 167 പേരുടെ പരിശോധന ഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട്‌ ജില്ലയില്‍ നിന്നും 33 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നും 27 പേരുടെയും, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നും 16 പേരുടെവീതവും, മലപ്പുറം ജില്ലയില്‍ നിന്നും 13 പേരുടെയും, കാസറഗോഡ് ജില്ലയില്‍ നിന്നും 12 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നും 11 പേരുടെയും, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ നിന്നും 10 പേരുടെവീതവും, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ നിന്നും 7 പേരുടെവീതവും,കോഴിക്കോട് ജില്ലയില്‍ നിന്നും 5 പേരുടെയും, പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത് .

നിലവില്‍ 2252 പേര്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലാണ്.

വീട്/ആശുപത്രി നിരീക്ഷണം സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 183291 പേർ നിരീക്ഷണത്തിലാണ് . ഇവരില്‍ 180316 പേർ വീട്/ഇന്‍സ്റ്റിറ്റ്യൂഷണൽ ക്വാറന്റൈന്‍, 2975 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

സാമ്പിള്‍ പരിശോധന ഇതുവരെ 204452 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്പിള്‍,റിപീറ്റ് സാമ്പിള്‍, ഓഗ്മെന്റെഡ് ഉള്‍പ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.ഇതില്‍ 4179 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.

ഇത് കൂടാതെ സെന്റിനൽ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകർ, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികൾ മുതലായ പ്രൈയോറിറ്റി ഗ്രൂപ്പുകളിൽ നിന്ന് 60006 സാമ്പിളുകൾ ശേഖരിച്ചതിൽ 57804 സാമ്പിളുകൾ നെഗറ്റീവ് ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button