Latest NewsNewsInternational

ഭീകരമായ മഹാമാരിയായ ‘കറുത്ത മരണ’ത്തിന്റെ സൂചനകൾ: ചൈനയിൽ ബ്യുബോണിക് പ്ലേഗ് റിപ്പോര്‍ട്ട് ചെയ്തു: വീണ്ടും ആശങ്ക

ബീജിങ്: ചൈനയിലെ ബായനോറിൽ പ്ലേഗ് റിപ്പോർട്ട് ചെയ്‌തു. 14-ാം നൂറ്റാണ്ടിൽ ലോകത്തെ ഭയപ്പെടുത്തിയ കറുത്ത മരണത്തിന് കാരണമായ ബ്യുബോണിക് പ്ലേഗ് ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നാണ് സംശയം. പ്ലേഗ് പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ലെവൽ III ജാഗ്രതാനിർദേശം നൽകിയതായി പീപ്പിൾസ് ഡെയ്ലി ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. ചൈനയിലെ സ്വയംഭരണപ്രദേശമായ ഇന്നർ മംഗോളിയയിലെ ബായന്നൂർ സിറ്റിയിലെ ആശുപത്രിയിലാണ് പ്ലേഗ് സംശയിക്കുന്ന രോഗികളുള്ളത്. ഖോവ്ഡ് പ്രവിശ്യയിൽ രോഗലക്ഷണങ്ങളുമായെത്തിയ രണ്ട് പേർക്ക് ബ്യൂബോണിക് പ്ലേഗ് സ്ഥിരീകരിച്ചതായി ഷിൻഹ്വാ വാർത്താ ഏജൻസി ജൂലായ് ഒന്നിന് റിപ്പോർട്ട് ചെയ്തിരുന്നു. ഇരുപത്തിയേഴുകാരനും സഹോദരനായ പതിനേഴുകാരനുമാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇവർ ഇപ്പോൾ ചികിത്സയിലാണ്.

Read also: കേരളത്തിന് ആശ്വസിക്കാമോ? കോവിഡ് പ്രതിരോധത്തിന് വെളിച്ചെണ്ണ ഉത്തമം? പഠനറിപ്പോർട്ട് പുറത്ത്

മൃഗങ്ങളിൽ കാണപ്പെടുന്ന ചെള്ളുകളിൽനിന്നാണ് ബ്യുബോണിക് പ്ലേഗ് പടരുന്നത്. കൃത്യമായി പാകം ചെയ്യാത്ത രോഗബാധയുള്ള ജീവിയുടെ മാസം കഴിക്കുന്നവരിലും രോഗം വരാനുള്ള സാധ്യത കൂടുതലാണ്. യെർസിനിയ പെസ്റ്റിസ് എന്ന ബാക്ടീരിയയാണ് രോഗമുണ്ടാക്കുന്നത്. സമയത്തിന് ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗബാധയുണ്ടായി 24 മണിക്കൂറിനകം രോഗിയുടെ മരണം സംഭവിക്കാമെന്ന് ലോകാരോഗ്യസംഘടന(ഡബ്ല്യുഎച്ച്ഒ)പറയുന്നു. 14-ാം നൂറ്റാണ്ടിൽ ഉണ്ടായ രേഖപ്പെടുത്തപ്പെട്ടവയിൽ വെച്ചേറ്റവും ഭീകരമായ മഹാമാരിയായ ‘കറുത്ത മരണം’ ഈ പ്ലേഗ് ബാധയെ തുടർന്നാണ് പടർന്ന് പിടിച്ചത്. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലായി അഞ്ച് കോടിയോളം ആളുകൾ പ്ലേഗ് ബാധമൂലം മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button