COVID 19Latest NewsNewsIndia

കോവിഡ് വ്യാപനത്തിൽ ഇന്ത്യ മൂന്നാം റാങ്കില്‍; രാജ്യത്തെ പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡൽഹി : കോവിഡ് വ്യാപനത്തില്‍ രാജ്യം ലോകത്ത് മൂന്നാം റാങ്കില്‍ എത്തിയ സാഹചര്യത്തില്‍ രാജ്യത്തെ പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തോല്‍വിയെ കുറിച്ച് ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂള്‍ ഭാവിയില്‍ പഠിപ്പിക്കാന്‍ സാധ്യതയുള്ള കേസുകളെ നിരത്തിയായിരുന്നു രാഹുലിന്റെ വിമര്‍ശനം. മോദി സര്‍ക്കാര്‍ നടപ്പാക്കിയ കോവിഡ് 19, നോട്ടുനിരോധനം, ജിഎസ്ടി നടപ്പാക്കല്‍ തുടങ്ങിയവയാവും അതെന്നും രാഹുല്‍ പരിഹസിച്ചു. ഒപ്പം രാജ്യം കോവിഡിനെ എങ്ങനെയാണ്​ പ്രതിരോധിക്കാൻ പോകുന്നതെന്ന്​​​ സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളും രാഹുൽ പരിഹാസരൂപേണ ട്വിറ്ററിൽ നൽകിയിട്ടുണ്ട്​.

പരാജയത്തെക്കുറിച്ചുള്ള ഭാവി എച്ച്ബിഎസ് (ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂള്‍) കേസ് പഠനങ്ങള്‍:

1 . കോവിഡ് 19.
2 . ഡെമോണിറ്റൈസേഷന്‍.
3 . ജിഎസ്ടി നടപ്പാക്കല്‍.

 

‘മഹാഭാരത യുദ്ധം 18 ദിവസം കൊണ്ടാണ്​​ വിജയിച്ചത്​. കോവിഡിനെതിരായ യുദ്ധം ഇന്ത്യക്ക്​ 21 ദിവസം കൊണ്ട്​ വിജയിക്കാൻ കഴിയും’ എന്നായിരുന്നു മാർച്ച്​ 25ന്​ പ്രധാനമന്ത്രി ലോക്​ഡൗൺ പ്രഖ്യാപിക്കുമ്പോൾ പറഞ്ഞത്​. കൂടാതെ പാത്രം കൊട്ടാനും ദീപങ്ങൾ തെളിയിക്കാനുമുള്ള മോദിയുടെ സന്ദേശവും വിഡിയോയിൽ കാണിക്കുന്നുണ്ട്​.

രാജ്യത്ത് 24 മണിക്കൂറിനിടെ കാല്‍ ലക്ഷത്തോളം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 6,95,396ആയി ഉയര്‍ന്നു. ഇതോടെ രോഗികളുടെ എണ്ണത്തില്‍ ലോകത്ത് റഷ്യയെ മറികടന്ന് ഇന്ത്യ മൂന്നാമതെത്തിയിരിക്കുകാണ്. ഇന്നലെ മാത്രം 613 പേരാണ് രോഗം ബാധിച്ച് മരിച്ചത്.

അമേരിക്കയും ബ്രസീലുമാണ് ലോകത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യക്ക് മുന്നിലുള്ളത്. അമേരിക്കയില്‍ 29 ലക്ഷവും, ബ്രസീലില്‍ 15 ലക്ഷവുമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകള്‍. അമേരിക്കയില്‍ 132, 382പേരും, ബ്രസീലില്‍ 64,365പേരുമാണ് മരിച്ചത്. അതേസമയം ഇരു രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യയില്‍ മരണസംഖ്യ കുറവാണ്. 19,692 പേരാണ് ഇതുവരെ മരിച്ചത്. മഹാരാഷ്ട്രയില്‍ ഞായറാഴ്ച 7074 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 2 ലക്ഷം കടന്നു. തമിഴ്‌നാട്ടില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും നാലായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button