Latest NewsIndiaNews

വിവാദങ്ങൾക്കൊടുവിൽ നേപ്പാൾ പ്രധാന മന്ത്രി ശർമ്മ ഒലി രാജി വയ്ക്കുന്നു?

ഒലി രാജി വെയ്ക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ പാർട്ടി പിളർത്തി അധികാരത്തിൽ തുടരാനുള്ള നീക്കവും ഒലി നടത്തുന്നുണ്ട്

കാഠ്മണ്ഡു: പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലിയുടെ രാജി ആവശ്യത്തിനിടെ ഭരണകക്ഷിയുടെ നിർണ്ണായക നേതൃയോഗം ഇന്ന്. നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ഭരണകക്ഷിയായ നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്റ്റാൻഡിംഗ് കമ്മറ്റി ചേരുന്നത്. പ്രധാനമന്ത്രി കെ.പി ശർമ്മ ഒലിയുടെ രാജി ആവശ്യപെട്ട് പാർട്ടിയിലെ മുതിർന്ന നേതാക്കളായ പി കെ ധഹൽ, മാധവ് കുമാർ നേപ്പാൾ എന്നിവർ രംഗത്ത് വന്നതോടെയാണ്.

നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയിലെ സ്റ്റാൻഡിംഗ് കമ്മറ്റിയംഗങ്ങൾ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ഒലി രാജി വെയ്ക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ പാർട്ടി പിളർത്തി അധികാരത്തിൽ തുടരാനുള്ള നീക്കവും ഒലി നടത്തുന്നുണ്ട്. തിരക്കിട്ട ചർച്ചകളാണ് കാഠ്മണ്ഡുവിൽ നടക്കുന്നത്. ശനിയാഴ്ച ധഹലും ഒലിയും തമ്മിൽ ചർച്ച നടത്തിയെങ്കിലും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല. പാർട്ടി പിളർത്താൻ ഒലി നടത്തുന്ന നീക്കങ്ങൾക്ക് പാർട്ടി നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് കടുത്ത എതിർപ്പാണ് ഉയർന്നിട്ടുള്ളത്.

ഇന്ന് ചേരുന്ന പാർട്ടി സ്റ്റാൻഡിംഗ് കമ്മറ്റി നിർണ്ണായകമാണ്. ഒലി യുടെ രാജി എന്ന ആവശ്യം പാർട്ടി നേതൃയോഗത്തിൽ ഉയരുകയും ആ ആവശ്യം ഓലി തള്ളിക്കളയുകയും ചെയ്താൽ ഭരണകക്ഷിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി പിളരുന്നതിനും സാധ്യതയുണ്ട്.

അതേസമയം, ശർമ്മ ഒലിക്കെതിരെ കടുത്ത ആരോപണങ്ങൾ ആണ് ഉയരുന്നത്. ചൈനയും ഭാരതവും തമ്മിൽ ലഡാക്കിൽ സംഘർഷം നടക്കുന്നതിനിടെ, സമാന്തരമായി ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ ഭൂപടം പ്രസിദ്ധീകരിച്ചു കൊണ്ട് നേപ്പാൾ ചൈനയുടെ രണ്ടാം പോർമുഖമായി അവതരിക്കുകയായിരുന്നു. ചൈനയുടെ ആജ്ഞാനുവർത്തി എന്നത് പോലെ ഇക്കാര്യങ്ങളെല്ലാം ചെയ്തു കൂട്ടിയത്, ശർമ്മ ഒലി എന്ന കമ്യൂണിസ്റ്റ് പ്രധാനമന്ത്രി ആയിരുന്നു. എന്നാൽ അപ്രതീക്ഷിതമാം വിധം ഭാരതം തിരിച്ചടിച്ചതോടെ ചൈനയ്ക്ക് പിന്തിരിയേണ്ടി വന്നു.

ALSO READ: ചൈനയുടെ രഹസ്യസ്വഭാവവും വഞ്ചനയും മറച്ചു വയ്ക്കലും മൂലമാണ് കൊറോണ വൈറസ് ആ​ഗോള തലത്തിൽ വ്യാപിക്കാൻ കാരണം; ചൈനയ്‌ക്കെതിരെ ആഞ്ഞടിച്ച് ട്രംപ്

ഇപ്പോഴിതാ ചൈന ഒരുക്കിയ ഹണി ട്രാപ്പ് ആണ് ശർമ്മ ഒലിയെ വെറുമൊരു അടിമയാക്കി മാറ്റിയതെന്ന വെളിപ്പെടുത്തലുമായി രംഗത്തു വന്നിരിക്കുകയാണ് വിരമിച്ച ഇന്ത്യൻ സൈനീക മേജറായ ഗൗരവ് ആര്യ. അദ്ദേഹം ചെയ്ത ട്വീറ്റിനെതിരെ ആയിരക്കണക്കിന് ഇന്ത്യക്കാരടക്കം നിരവധി പേരാണ് രംഗത്തു വന്നിട്ടുള്ളത് എങ്കിലും, ട്വീറ്റ് പിൻവലിക്കാൻ ഗൗരവ് തയ്യാറായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button