Latest NewsIndia

സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാല്‍വെയ്ക്ക് അറ്റോര്‍ണി ജനറല്‍ പദവിയിലേക്ക് ക്ഷണം

ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം ഒഴിഞ്ഞു മാറി.

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയോട് അറ്റോര്‍ണി ജനറല്‍ പദവി ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചതായി സൂചന.പാക് തടവിലുള്ള കുല്‍ഭൂഷണ്‍ യാദവിന്റെ കേസില്‍ അന്താരാഷ്‌ട്ര കോടതിയില്‍ അനുകൂലവിധി സമ്പാദിക്കാന്‍ സഹായിച്ച ഹരീഷ് സാല്‍വെയെ അറ്റോര്‍ണി ജനറലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിച്ചിരുന്നു. ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം ഒഴിഞ്ഞു മാറി.

ചൈനയെ കണ്ട് ഇന്ത്യയോട് കളിക്കാന്‍ നില്‍ക്കരുതെന്ന താക്കീതുമായി സേന, ഏറ്റുമുട്ടലിൽ പാക് സൈനികർ കൊല്ലപ്പെട്ടു

കെ.കെ. വേണുഗോപാല്‍ പ്രായാധിക്യത്താലുള്ള ബുദ്ധിമുട്ടുകള്‍ കാരണം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. മൂന്നുവര്‍ഷത്തെ കാലാവധിയില്‍ രണ്ടുവട്ടം നിയമിതനായ അദ്ദേഹം സര്‍ക്കാര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് പദവിയില്‍ തുടരുന്നത്.ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും നരസിംഹ റാവുവിന്റെയും മന്ത്രിസഭകളില്‍ അംഗമായിരുന്ന പ്രമുഖ കോണ്‍ഗ്രസ് നേതാവ് പരേതനായ എന്‍.കെ.പി സാല്‍വെയുടെ മകനാണ് ഹരീഷ് സാല്‍വെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button