KeralaLatest NewsNews

വിവാഹ തലേന്ന് യുവതി ആത്മഹത്യ ചെയ്തത് ഫോണ്‍ എറിഞ്ഞു തകര്‍ത്ത ശേഷം : അവസാനം വിളിച്ചയാളെ തേടി പോലീസ്

തൃശൂര്‍ • കുന്നംകുളത്ത് വിവാഹ തലേന്ന് യുവതി ആത്മഹത്യ ചെയ്തത് ഫോണ്‍ എറിഞ്ഞു തകര്‍ത്ത ശേഷമെന്ന് പോലീസ്. ഇതേത്തുടര്‍ന്ന് യുവതിയുടെ ഫോണിലേക്ക് അവസാനം വന്ന ഫോണ്‍കോള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

കുന്നംകുളം കേച്ചേരി പറപ്പൂക്കാവ് തെക്കൂട്ടയില്‍ അശോകന്റെ മകള്‍ അനുഷ(22)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ വീടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബെഡ്ഷീറ്റ് കൊണ്ട് ഫാനില്‍ കുരുക്കിട്ട ശേഷം തൂങ്ങി മരിക്കുകയായിരുന്നു. മൊബൈല്‍ ഇയര്‍ ഫോണ്‍ കൈയില്‍ പിടിച്ച നിലയിലായിരുന്നു മൃതദേഹം.

ടി.ടി.സി കഴിഞ്ഞ് വയനാട്ടില്‍ താല്‍ക്കാലിക അദ്ധ്യാപികയായി ജോലി നോക്കി വരികയായിരുന്നു. കോവിഡ് പടര്‍ന്നു പിടിച്ചതോടെ ജോലി നഷ്ടമാകുകയും വീട്ടില്‍ തിരികെ എത്തുകയുമായിരുന്നു. ഇതിനിടയിലാണ് ഇയ്യാല്‍ സ്വദേശിയായ യുവാവുമായി വിവാഹം ഉറപ്പിക്കുന്നത്. ഞായറാഴ്ച രാവിലെ വിവാഹം നടക്കാനിരിക്കെയാണ് ഇന്നലെ പുലര്‍ച്ചെ വീട്ടിനുള്ളില്‍ തൂങ്ങി മരിക്കുന്നത്.

പൊലീസിന്റെ പ്രഥമിക അന്വേഷണത്തില്‍ പെണ്‍കുട്ടിക്ക് മറ്റ് ബന്ധങ്ങളോ മാനസിക പ്രശ്നങ്ങളോ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ വലിയ സന്തോഷത്തിലുമായിരുന്നു അനുഷ. അനുഷ കഴിഞ്ഞ ദിവസം വിവാഹാവശ്യത്തിനുള്ള സ്വര്‍ണ്ണം വാങ്ങിവരികയും സമീപവാസികളെ ആഭരണങ്ങള്‍ കാണിക്കുകയും പുലര്‍ച്ചെ വരെ കൂട്ടുകാരുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close