COVID 19Latest NewsKeralaNews

ബേക്കറി നടത്തിപ്പുകാരന് കോവിഡ്: ഉറവിടം കണ്ടെത്തിയിട്ടില്ല: ആശങ്കയായി സമ്പർക്ക പട്ടിക

പത്തനംതിട്ട: പത്തനംതിട്ടയിൽ ബേക്കറി നടത്തിപ്പുകാരന് കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിക്കുന്നു. ഇയാളുടെ ഉറവിടം കണ്ടെത്തിയിട്ടില്ല. യു.ഡി.എഫ് നേതാവായ ഇയാളുടെ സമ്പർക്ക പട്ടിക വിപുലമാണ്. ഇതിന്റെ പശ്ചാത്തലത്തിൽ പത്തനംതിട്ട നഗരസഭ പ്രദേശത്ത് ജാഗ്രത കർശനമാക്കി. ഇയാൾ കഴിഞ്ഞ ദിവസങ്ങളിൽ സ്കൂൾ കുട്ടികളെ ആദരിക്കുന്ന ചടങ്ങിലും സമരങ്ങളിലും പങ്കെടുത്തു. മാധ്യമ സ്ഥാപനങ്ങൾ സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്. നഗരസഭ പ്രദേശം പൂർണ്ണമായും അടച്ചിടേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നാണ് സൂചന.

Read also: കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി; പ്രവാസി മലയാളികളിൽ 65 ശതമാനം പേരും തൊഴില്‍ ഭീഷണി നേരിടുന്നതായി പഠനം.

അതേസമയം തേനി സ്വദേശിയായ ട്രക്ക് ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാൾ തിരികെ തേനിയിലേക്ക് മടങ്ങി പോയി. രോഗവിവരം സംസ്ഥാന സർക്കാർ തമിഴ് നാട് സർക്കാരിനെ അറിയിക്കും. ട്രക്ക് ഡ്രൈവർ സാധനങ്ങളുമായി എത്തിയ രാമനാഥപുരം മാർക്കറ്റ്, മണിപ്പുഴയിലെ വഴിയോര കച്ചവട കേന്ദ്രം എന്നിവ അടച്ചു. 12 തൊഴിലാളികൾ നിരീക്ഷണത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button