Latest NewsNewsIndia

പിപിഇ കിറ്റ് ധരിച്ചെത്തിയ സംഘം ജ്വല്ലറി കൊള്ളയടിച്ചു

സതാര : കൊവിഡ് പ്രോട്ടോക്കോൾ മുതലെടുത്ത് മഹാരാഷ്ട്രയിലെ ജ്വല്ലറിയിൽ മോഷണം. പിപിഇ കിറ്റ് ധരിച്ച് എത്തിയ സംഘം കവർന്നത് 780 ഗ്രാം സ്വർണ്ണം. രണ്ട് ദിവസം മുമ്പാണ് കവർച്ച നടന്നത്. ഇതിന‍്റെ സിസിടിവി ഫൂട്ടേജ് പരിശോധിച്ചപ്പോഴാണ് കവർച്ചാ സംഘം പിപിഇ കിറ്റ് ധരിച്ചാണ് മോഷണത്തിന് എത്തിയതെന്ന് മനസ്സിലായത്.

പ്ലാസ്റ്റിക് ഓവർ കോട്ടുകളും, തൊപ്പിയും, മാസ്കും, കയ്യുറകളും അടക്കമുള്ള സമ്പൂർണ്ണ പിപിഇ കിറ്റ് ധരിച്ച്, കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുവെന്നാണ് കള്ളന്മാർ ജ്വല്ലറിയുടെ ചുവർ തുരന്നത്. ചുവരിലെ ദ്വാരത്തിലൂടെ അകത്തുകടന്ന കള്ളന്മാർ ഗ്ലാസ് ഷെൽഫുകളിൽ പ്രദർശിപ്പിച്ചിരുന്ന സ്വർണ്ണം വാരി ബാഗിലിട്ട് വന്നവഴി തിരിച്ചു പോവുകയായിരുന്നു.ഏകദേശം 36 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണമാണ് മോഷണം പോയിട്ടുള്ളത് എന്ന് കടയുടമ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

ജ്വല്ലറി ഷോപ്പിന്റെ ചുമര് ഇടിച്ചാണ് സംഘം അകത്തു കടന്നതെന്ന് കടയുടമ പറയുന്നു.
മോഷണത്തെ തുടർന്ന് ജ്വല്ലറി ഉടമ ഫാൽട്ടൺ പൊലീസ് സ്റ്റേഷനിൽ കടയുടമ ഒരു പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ടു ദിവസവും മുമ്പ് നടന്ന ഈ മോഷണത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button