Latest NewsNewsIndia

ശമ്പളം ചോദിച്ചത്തിന്റെ പേരിൽ യുവതിയെ കടയുടമ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചു

ഡൽഹി: ജോലി ചെയ്ത ശമ്പളം ചോദിച്ചതിന്റെ പേരിൽ യുവതിയെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ച സ്പാ ഉടമ അറസ്റ്റിൽ. തെക്കൻ ഡൽഹിയിലെ മാൽവിയ നഗറിൽ കഴിഞ്ഞ മാസം 11 നാണ് സംഭവം ഉണ്ടായത്. ലോക്‌ഡൗണിന് മുൻപ് മാർച്ച് 22 വരെ ഒന്നരമാസത്തോളം യുവതി സ്പായിൽ ജോലി ചെയ്തിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഉടമ രജിനി ശമ്പളം നൽകിയിരുന്നില്ല.

യുവതി ശമ്പളം ആവശ്യപ്പെട്ടതോടെ രജിനി യുവതിയെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് വീട്ടുജോലി ചെയ്യാൻ യുവതിയെ നിർബ്ബന്ധിച്ചു. വീട്ടു ജോലി ചെയ്താൽ പണം നൽകാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ വീട്ടു ജോലി ചെയ്യാനാകില്ലെന്ന് യുവതി പറഞ്ഞു. ഇതോടെ നായയെ അഴിച്ചുവിട്ട് യുവതിയെ കടിപ്പിയ്ക്കുകയായിരുന്നു.

പരിക്കേറ്റ യുവതി കരഞ്ഞതോടെ രജനി ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്​. പിന്നാലെ പരിക്കേറ്റ യുവതിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. യുവതിക്ക് കഴുത്തിലും തലയിലും മുറിവുണ്ട്​. തലയിൽ 15 സ്​റ്റിച്ചുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ തുടരന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു​.

shortlink

Related Articles

Post Your Comments

Related Articles


Back to top button