COVID 19Latest NewsNewsOmanGulf

കോവിഡ്-19 ; ഒമാനില്‍ ഒരു മലയാളി കൂടി മരിച്ചു

മസ്കറ്റ് : ഒമാനില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തിരുവനന്തപുരം കിളിമാനൂര്‍ പുളിമാത്ത് സ്വദേശി വിജയകുമാര്‍ ആണ് ഇന്ന് രാവിലെ അല്‍ ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. 51 വയസ്സായിരുന്നു.

കൊവിഡ് സ്ഥിരീകരിച്ച ശേഷം വീട്ടില്‍ ഐസോലേഷനിലായിരുന്ന വിജയകുമാറിനെ ശ്വാസ തടസത്തെ തുടര്‍ന്ന് 15 ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു. കൊവിഡ് ബാധിച്ച് ഒമാനില്‍ മരിക്കുന്ന 16-ാമത്തെ മലയാളിയാണ് വിജയകുമാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button