COVID 19Latest NewsKeralaNews

ഹോം ക്വാറന്റൈനില്‍ കഴിഞ്ഞ യുവതി തൂങ്ങിമരിച്ചു

പത്തനംതിട്ട • തമിഴ്നാട്ടില്‍ നിന്നെത്തി വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പു​തു​മ​ല ചേ​ര്‍​ക്കോ​ട്ട് കോ​ള​നി​യി​ല്‍ ചേ​ര്‍​ക്കോ​ട്ട് കി​ഴ​ക്കേ​ക്ക​ര​വീ​ട്ടി​ല്‍ സു​ഭാ​ഷി​​ന്റെ ഭാ​ര്യ മേ​രീ​മാ​യ​സ​യാ​ണ്​ (28) മ​രി​ച്ച​ത്.

തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ നിന്നും ഏതാനും ദിവസം മുന്‍പാണ്‌യുവതി കേരളത്തിലെത്തിയത്.ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ മേ​രി​യു​ടെ സു​ഹൃ​ത്ത് ഭ​ര്‍​ത്താ​വി​നെ ഫോ​ണി​ല്‍ വി​ളി​ച്ച്‌ ഭാ​ര്യ ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സുഭാഷ് വീട്ടിലെത്തിയപ്പോള്‍ ഭാര്യയെ അടുക്കളയില്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പ​ത്ത​നം​തി​ട്ട​യി​ല്‍​ നി​ന്നെ​ത്തി​യ മെ​ഡി​ക്ക​ല്‍ സം​ഘം മൃ​ത​ദേ​ഹം പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മേരിയുടെ ശ്രവപരിശോധനാ ഫലം വന്ന ശേഷമാകും സംസ്കാര ചടങ്ങുകളെക്കുറിച്ച് തീരുമാനമെടുക്കുക.

( ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിനായി വിളിക്കാം, സൗജന്യ ഹെല്പ് ലൈന്‍ നമ്പര്‍ : 1056 )

shortlink

Related Articles

Post Your Comments

Related Articles


Back to top button