KeralaLatest NewsIndiaInternational

ഡിപ്ലോമാറ്റിക് സ്വർണ്ണക്കടത്ത്: അജിത് ഡോവല്‍ യു എ ഇയുമായി ബന്ധപ്പെടുന്നു, കേസില്‍ പ്രാഥമിക വിലയിരുത്തല്‍ നടത്തി സിബിഐ

ധനകാര്യമന്ത്രാലയത്തില്‍ നിന്ന് ഇതു സംബന്ധിച്ച വിവരങ്ങള്‍ അജിത് ഡോവല്‍ ശേഖരിച്ചിട്ടുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഡല്‍ഹി: സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിമുറുക്കാനുറച്ച്‌ കേന്ദ്രം. കേസില്‍ യുഎഇയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ കിട്ടാന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ അവിടുത്തെ അന്വേഷണ ഏജന്‍സികളുമായി ബന്ധപ്പെടാനൊരുങ്ങുന്നതായി സൂചന. ഇന്ത്യ-യു.എ.ഇ ബന്ധത്തില്‍ വിള്ളല്‍ സംഭവിക്കാതെയാണ് കേസ് അന്വേഷണം നടക്കേണ്ടത്. ധനകാര്യമന്ത്രാലയത്തില്‍ നിന്ന് ഇതു സംബന്ധിച്ച വിവരങ്ങള്‍ അജിത് ഡോവല്‍ ശേഖരിച്ചിട്ടുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കൂടാതെ കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച്‌ സിബിഐ ഡയറക്ടര്‍ പ്രാഥമിക വിലയിരുത്തല്‍ നടത്തി.എന്‍ ഐ എ അന്വേഷണത്തിന്റെ സാദ്ധ്യതയും പരിശോധിക്കുന്നുണ്ട്. സ്വര്‍ണ്ണക്കടത്ത് മതതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടോ എന്നാണ് എന്‍ ഐ എ പരിശോധിക്കുന്നത്. അതേസമയം കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ കേസിന്റെ വിശദാംശങ്ങള്‍ നേരിട്ട് വിലയിരുത്തിയതായി റിപ്പോര്‍ട്ടുണ്ട്. നിലവില്‍ കേസിന്റെ വിവരങ്ങള്‍ ഇന്റലിജന്‍സ് ബ്യൂറോയും റോയും പരിശോധിച്ചു വരികയാണ്.

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ധനമന്ത്രാലയവും നിരീക്ഷണം തുടരുകയാണ്. പ്രധാനമന്ത്രിയുടെ ഓഫീസും സംഭവത്തില്‍ കാര്യക്ഷമമായി ഇടപെടുന്നതായാണ് സൂചന. നേരത്തെ തന്നെ പ്രധാനമന്ത്രിയുടെ ഓഫീസ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപെട്ട കാര്യങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു. നിലവില്‍ കസ്റ്റംസ് അന്വേഷിക്കുന്ന കേസില്‍ എന്‍.ഐ.എ യും സി.ബി.ഐയും വിവര ശേഖരണം നടത്തുകയാണ്.

ഇന്ത്യൻ സമ്പദ് ഘടന സുതാര്യം, ആഗോള കമ്പനികളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

സ്വര്‍ണക്കടത്തിലെ എല്ലാ വിവരങ്ങളും പുറത്തു കൊണ്ട് വരുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം. സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന പണം തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നോ എന്ന സംശയവും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കുണ്ട്. അതുകൊണ്ട് തന്നെ പഴുതുകളടച്ചുള്ള അന്വേഷണത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button