KeralaLatest NewsNews

ലോക്ഡൗണ്‍ കാലത്ത് നാലു വട്ടമായി 100 കോടി രൂപയുടെ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളം വഴി കേരളത്തിലെത്തിയതായി കസ്റ്റംസിനു വിവരം : പദ്ധതികള്‍ ആസൂത്രണം ചെയ്തത് വടക്കന്‍ കേരളത്തിലുള്ള സംഘമെന്ന് സൂചന : സംഭവത്തില്‍ കേന്ദ്രം ഇടപെടുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് ഏറ്റവും വലിയ സ്വര്‍ണ കള്ളക്കടത്തിനെ കുറിച്ചുള്ള ചുരുളുകള്‍ അഴിയുന്നു. ലോക്ഡൗണ്‍ കാലത്ത് നാലു വട്ടമായി 100 കോടി രൂപയുടെ സ്വര്‍ണമാണ് തിരുവനന്തപുരം വിമാനത്താവളം വഴി കേരളത്തിലെത്തിയതെന്ന് കസ്റ്റംസിനു വിവരം ലഭിച്ചു. നാലാമത്തെ കടത്തലിലാണ് 13.5 കോടി രൂപ വിലമതിക്കുന്ന 30 കിലോ സ്വര്‍ണം പിടികൂടിയത്. ഇതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് ലോക്ഡൗണ്‍ മറയാക്കി നടത്തിയ കടത്തലിന്റെ വിവരങ്ങള്‍ ലഭിച്ചത്.

read also :  ‘ബാഗേജ് എയര്‍പോര്‍ട്ടില്‍ എത്തുന്നതിന് മുൻപ് തന്നെ പ്രമുഖരുടെ വിളികള്‍ എത്തിയിരുന്നു’; കേസില്‍ വഴിത്തിരിവായത് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാറിന്റെ ഇടപെടല്‍

വടക്കന്‍ കേരളത്തിലുള്ള സംഘം സരിത്തിനെ ഉപയോഗിച്ച് കടത്തല്‍ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നെന്നും ഇതിനു രാജ്യത്തിനകത്തും പുറത്തും വലിയ സ്വാധീനമുള്ള സംഘങ്ങളുടെ സഹായം ലഭിച്ചിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. കൊച്ചിയും തിരുവനന്തപുരവും കേന്ദ്രീകരിച്ച് രണ്ടു വര്‍ഷത്തിനിടെ പിടികൂടിയ സ്വര്‍ണത്തിന്റെ കണക്കെടുപ്പ് കസ്റ്റംസ് ആരംഭിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണിത്. സ്വര്‍ണക്കടത്തിനു നേരത്തേ പിടികൂടിയ സംഘങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും പരിശോധിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button