COVID 19Latest NewsIndia

രാജ്യത്തെ 90% കോവിഡ് രോഗികളും എട്ടു സംസ്ഥാനങ്ങളിൽ നിന്ന്

രാജ്യത്തെ കോവിഡ്-19 സ്ഥിതിഗതികള്‍ സംബന്ധിച്ച്‌ യോഗത്തില്‍ വിലയിരുത്തല്‍ നടന്നു.

ന്യൂദല്‍ഹി: കോവിഡ് സംബന്ധിച്ച ഉന്നതാധികാര മന്ത്രിതല സമിതിയുടെ യോഗം കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ഡോ ഹര്‍ഷ് വര്‍ധന്റെ അധ്യക്ഷതയില്‍ നടന്നു. വിദേശകാര്യ മന്ത്രി ഡോ എസ്. ജയ്ശങ്കര്‍, വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി, ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെ, ഷിപ്പിംഗ് കാര്യ സഹമന്ത്രി മന്‍സുഖ് മാണ്ഡവ്യ എന്നിവര്‍ പങ്കെടുത്തു.രാജ്യത്തെ കോവിഡ്-19 സ്ഥിതിഗതികള്‍ സംബന്ധിച്ച്‌ യോഗത്തില്‍ വിലയിരുത്തല്‍ നടന്നു.

മഹാരാഷ്ട്ര, തമിഴ്നാട്, ഡെല്‍ഹി, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നീ എട്ടു സംസ്ഥാനങ്ങളിലാണ് രാജ്യത്തെ 90% രോഗികളും. ജില്ലകളുടെ കണക്കെടുത്താല്‍ 49 ജില്ലകളിലാണ് 80% രോഗികളും എന്നും വ്യക്തമാകുന്നു. മഹാരാഷ്ട്ര, ഡെല്‍ഹി, ഗുജറാത്ത്, തമിഴ്നാട്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ ആറ് സംസ്ഥാനങ്ങളിലാണ് മൊത്തം മരണങ്ങളില്‍ 86% സംഭവിക്കുന്നത്. ജില്ലകളുടെ കണക്കെടുത്താല്‍ 32 ജില്ലകളിലാണ് 80% മരണവും.

ഉയര്‍ന്ന മരണനിരക്ക് കാണിക്കുന്ന പ്രദേശങ്ങളില്‍ പ്രത്യേക പ്രതിരോധ നടപടികള്‍ സ്വീകരിച്ചതായി യോഗം വ്യക്തമാക്കി.ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട അഞ്ച് ലോക രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍, ഇന്ത്യയില്‍ ഒരു ദശലക്ഷത്തിന് 538 ആണ് രോഗ സ്ഥിരീകരണം. ഒരു ദശലക്ഷത്തില്‍ 15 പേര്‍ മാത്രമേ മരണത്തിന് കീഴടങ്ങുന്നുള്ളൂ. ആഗോള ശരാശരിയാകട്ടെ രോഗസ്ഥിരീകരണം ദശലക്ഷത്തിന് 1453 ഉം, മരണം ദശലക്ഷത്തിന് 68.7 ഉം ആണ്.കോവിഡ്-19 പ്രതിരോധത്തിനായി രാജ്യത്തെ ആരോഗ്യ അടിസ്ഥാനസൗകര്യങ്ങള്‍ സംബന്ധിച്ചതും വിലയിരുത്തല്‍ നടന്നു.

പോലീസുകാരുടെ മൃതദേഹങ്ങള്‍ കത്തിക്കാന്‍ തീരുമാനിച്ചു, എന്നാൽ സമയം കിട്ടിയില്ല, വെളിപ്പെടുത്തലുമായി വികാസ്‌ ദുബെ

രാജ്യത്ത് കോവിഡ്-19 പ്രതിരോധത്തിനായി മാത്രം 3,914 പ്രത്യേക സംവിധാനങ്ങള്‍ തയ്യാറായിക്കഴിഞ്ഞിട്ടുണ്ട്. ആരോഗ്യ ഉപകരണങ്ങളുടെ കാര്യമെടുത്താല്‍മൊത്തം 213.55 ലക്ഷം എന്‍.95 മാസ്‌കുകള്‍, 120.94 ലക്ഷംപി.പി.ഇ. കിറ്റുകള്‍, 612.57 ലക്ഷം ഹൈഡ്രോക്‌സി ക്‌ളോറോക്വിന്‍ ഗുളികകള്‍ എന്നിവ വിതരണം ചെയ്തു. അണ്‍ലോക്ക് 2.0 കാലയളവില്‍, ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ കണ്ടെയ്ന്‍മെന്റ് സോണുകളുടെ അതിര്‍ത്തി നിര്‍ണ്ണയിക്കുന്നത് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളിലും നിരീക്ഷണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button