Latest NewsNewsTechnology

ഏറെ കാത്തിരുന്ന ഫുള്‍ ഫ്രെയിം മിറര്‍ രഹിത കാമറകളായ EOS R5 ഉം EOS R6 ഉം ഇന്ത്യയില്‍ അവതരിപ്പിച്ച് കാനണ്‍

കൊച്ചി • ഏറെ കാത്തിരുന്ന ഫുള്‍ ഫ്രെയിം മിറര്‍ രഹിത കാമറകളായ ഇഒഎസ് ആര്‍5ഉം ഇഒഎസ് ആര്‍6ഉം കാനണ്‍ ഇന്ത്യ അവതരിപ്പിച്ചു. ഇഒഎസ് ആര്‍ സംവിധാനം വികസിപ്പിച്ചാണ് വിപ്ലവകരമായ ഫീച്ചറുകളോടു കൂടിയ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.

8കെ സിനിമ റെക്കോഡിങ്, 45.0 മെഗാപിക്സല്‍സ് ഫുള്‍ ഫ്രെയിം സിഎംഒഎസ് സെന്‍സര്‍ സവിശേഷതയുള്ളതാണ് ഇഒഎസ് ആര്‍5. 4കെ സിനിമ റെക്കോഡിങ് , 20.1 മെഗാപിക്സല്‍സ് ഫുള്‍ ഫ്രെയിം സിഎംഒഎസ് സെന്‍സര്‍ എന്നിവയോടു കൂടിയതാണ് ഇഒഎസ് ആര്‍6. പുതിയ രണ്ടു കാമറകളിലും ആധുനിക ഡിജിക് എക്സ് ഇമേജിങ് പ്രോസസറും പുതിയ ഇന്‍-ബോഡി ഇമേജ് സ്റ്റെബിലൈസറും ഉണ്ട്.

ഇഒഎസ് ആര്‍5, ഇഒഎസ് ആര്‍6 എന്നിവ കൂടി ശ്രേണിയിലേക്ക് എത്തിയതോടെ കാനണ്‍ ഇഒഎസ് ആര്‍ സിസ്റ്റത്തിന്റെ കരുത്ത് വര്‍ധിച്ചു. ഉന്നത നിലവാരത്തിലുള്ള ഇമേജ് വളരെ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ഉപയോക്താക്കളെ ഇത് സഹായിക്കും.

ഉപയോക്താക്കള്‍ക്ക് ഏറ്റവും പുതിയ സാങ്കേതിക വിദ്യ നല്‍കുന്നതില്‍ കാനണ്‍ എന്നും ശ്രദ്ധിക്കുന്നുവെന്നും ഫോട്ടോഗ്രാഫിയുടെയും വീഡിയോഗ്രാഫിയുടെയും പുതിയ അനുഭവങ്ങള്‍ പകരുകയാണ് ലക്ഷ്യമെന്നും ഇഒഎസ് ആര്‍ പരമ്പരയില്‍ മിറര്‍ലെസ് കാമറ അവതരിപ്പിക്കുന്നതോടെ രാജ്യത്ത് ഇമേജിങ് രംഗത്ത് മറ്റൊരു നാഴികക്കല്ലു കുറിക്കുകയാണെന്നും ഫോട്ടോഗ്രാഫര്‍മാരില്‍ നിന്നും വീഡിയോഗ്രാഫര്‍മാരില്‍ നിന്നും ആര്‍ സിസ്റ്റത്തിന് ലഭിക്കുന്ന പ്രതികരണങ്ങളാണ് പ്രോല്‍സാഹനമെന്നും ഇമേജിങ് രംഗത്തെ ഉപഭോക്താക്കള്‍ക്ക് പ്രീമിയം ഉല്‍പ്പന്നങ്ങളും സേവനങ്ങളും നല്‍കാനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധതയാണ് ഈ പുതിയ കാമറകളുടെ അവതരണത്തിലൂടെ വ്യക്തമാകുന്നതെന്നും കാനണ്‍ ഇന്ത്യ പ്രസിഡന്റും സിഇഒയുമായ കസുതഡ കോബയാഷി പറഞ്ഞു.

Canon R5
Canon EOS R5

ഇന്ത്യ തങ്ങളുടെ ഏറ്റവും മികച്ച വിപണികളിലൊന്നാണെന്നും ഇഒഎസ് ആര്‍5, ഇഒഎസ് ആര്‍6 കാമറകളുടെ അവതരണത്തോടെ രാജ്യത്ത് ഈ രംഗത്തെ തങ്ങളുടെ നേതൃത്വം ഒന്നു കൂടി ഉറപ്പിക്കുകയാണെന്നും പുതിയ കാമറകള്‍ ഇഒഎസ് പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുമ്പോള്‍, മിറര്‍ലെസ് വിഭാഗത്തില്‍ വിപണിയുടെ 50 ശതമാനം പങ്കാളിത്തത്തോടെ ഇന്ത്യയില്‍ ഈ വിഭാഗത്തില്‍ കരുത്തോടെ ചുവടുറപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദേഹം കൂട്ടിചേര്‍ത്തു.

ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി ആവശ്യങ്ങള്‍ക്കായി പ്രൊഫഷണലുകള്‍ നിരന്തരം പുതിയ സാങ്കേതിക വിദ്യകള്‍ തിരഞ്ഞു കൊണ്ടിരിക്കുകയാണെന്നും ആഗോള തലത്തില്‍ തന്നെ ഇമേജിങ് സംസ്‌കാരത്തിന്റെ വളര്‍ച്ചയ്ക്ക് ഇത് വഴിയൊരുക്കിയിട്ടുണ്ടെന്നും നൂതനമായ മിറര്‍ രഹിത കാമറകള്‍ക്ക് ആവശ്യമേറുന്നതിന് ഞങ്ങള്‍ തന്നെ സാക്ഷ്യം വഹിച്ചെന്നും വ്യവസായത്തിലെ ഈ അവസരം മനസിലാക്കി ഇഒഎസ് ആര്‍5, ഇഒഎസ് ആര്‍6 കാമറകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും വ്യവസായത്തില്‍ ആദ്യമായുള്ള സവിശേഷതകളും നിലവാരവും പുതിയ കാമറകളിലൂടെ പ്രതിഫലിക്കുന്നുവെന്നും ഉപഭോക്തൃ ആവശ്യം അനുസരിച്ച് ഉല്‍പ്പന്ന ശ്രേണി വിപുലമാക്കുകയാണെന്നും പുതിയ രണ്ടു മോഡലുകളുടെ അവതരണത്തോടെ ഇമേജിങ് പ്രൊഫഷണലുകള്‍ക്ക് ഏറ്റവും മികച്ച സാങ്കേതിക വിദ്യയാണ് ലഭ്യമാക്കുന്നതെന്നും കണ്‍സ്യൂമര്‍ സിസ്റ്റം പ്രൊഡക്റ്റ്സ് ആന്‍ഡ് ഇമേജിങ് കമ്യൂണിക്കേഷന്‍ പ്രൊഡക്റ്റ്സ് ഡയറക്ടര്‍ സി.സുകുമാരന്‍ പറഞ്ഞു.

Canon EOS R6
Canon EOS R6

ഇഒഎസ് ആര്‍5, ഇഒഎസ് ആര്‍6 കാമറകള്‍ക്കൊപ്പം കാനണ്‍ ലെന്‍സുകളുടെ ഒരു പരമ്പരയും അവതരിപ്പിച്ചിട്ടുണ്ട്. ആര്‍എഫ്85എംഎം എഫ്2 മാക്രോ ഐഎസ് എസ്ടിഎം, 600എംഎം എഫ്11 ഐഎസ് എസ്ടിഎം, ആര്‍എഫ് 800എംഎം എഫ്11 ഐഎസ് എസ്ടിഎം, ആര്‍എഫ് 100-500എംഎം എഫ്4.5-7.1എല്‍ ഐഎസ് യുഎസ്എം, എക്സ്റ്റന്‍ഡര്‍ ആര്‍എഫ്1.4എക്സ്, ആര്‍എഫ്2എക്സ് എന്നിങ്ങനെ ലെന്‍സുകളും മറ്റ് സാമഗ്രഹികളും ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിട്ടുണ്ട്. ഇഒഎസ് ആര്‍ സിസ്റ്റം ലെന്‍സ് രൂപകല്‍പ്പനയില്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നു. വലിയ ലെന്‍സും ഉയര്‍ന്ന വേഗവുമുള്ളതിനാല്‍ ബോഡി ഇമേജിങ് സ്റ്റെബിലൈസേഷനില്‍ കൂടുതതല്‍ മികവു നല്‍കുന്നു. പുതിയ കാമറകളുടെയും ലെന്‍സുകളുടെയും അവതരണത്തോടെ ഇഒഎസ് ആര്‍ സിസ്റ്റത്തിന് കൂടുതല്‍ കരുത്തു പകരുകയാണ് കാനണ്‍.

339995 രൂപ/യൂണിറ്റ് (നികുതി ഉള്‍പ്പടെ) വിലയുള്ള ഇഒഎസ് ആര്‍5ഉം 215995 രൂപ/യൂണിറ്റ് (നികുതി ഉള്‍പ്പടെ) വിലയുള്ള ഇഒഎസ് ആര്‍6ഉം ഓഗസ്റ്റ് മുതല്‍ കാനണ്‍ ഇമേജ് സ്‌ക്വയറുകളിലും അംഗീകൃത റീട്ടെയിലുകാരിലും ലഭ്യമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button