KeralaLatest NewsNews

ഇപ്പോള്‍ നടത്തുന്ന സമരങ്ങള്‍ മനുഷ്യജീവന്‍വച്ചുള്ള പന്താടലാണ് ; സിപിഎം

തിരുവനന്തപുരം: സ്വര്‍ണകടത്ത് കേസിന്റെ പേരില്‍ യുഡിഎഫും ബിജെപിയും നടത്തുന്ന സമരങ്ങള്‍ മനുഷ്യജീവന്‍വച്ചുള്ള പന്താടലാണെന്ന് സിപിഎം. സ്വര്‍ണ്ണകള്ളക്കടത്തിലെ പ്രതികളേയും ഒത്താശക്കാരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരണം എന്നതാണ് മുഖ്യമന്ത്രിയുടെയും എല്‍ ഡി എഫ് സര്‍ക്കാറിന്റെയും ആവശ്യമെന്നും ഇതു പ്രകാരമാണ് മുഖ്യമന്ത്രി എന്‍ ഐ എ ഉള്‍പ്പെടെ നിയുക്തമായ ഏത് കേന്ദ്ര ഏജന്‍സിയുടെയും അന്വേഷണത്തിന് പ്രധാനമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ടതെന്നും സിപിഎം സെക്രട്ടേറിയറ്റ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഒരു കള്ളക്കടത്ത് ശക്തിയേയും സംരക്ഷിക്കുന്ന പണി എല്‍ ഡി എഫ് സര്‍ക്കാറിനില്ല. നാലു വര്‍ഷത്തെ ഭരണത്തിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസ് കേരള ജനതയുടെ അന്തസ്സിന്റെ കേന്ദ്രമാണെന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും സിപിഎം പറയുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേരളത്തെ ലോകത്തിനുതന്നെ മാതൃകയാക്കി മാറ്റിയ എല്‍ ഡി എഫ് സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്താന്‍ വിമാനത്താവള കള്ളക്കടത്ത് കേസിന്റെ മറവില്‍ സമരം സംഘടിപ്പിക്കുന്നത് അധികാരമോഹത്തെ മുന്‍നിര്‍ത്തിയുള്ള വില കുറഞ്ഞരാഷ്ട്രീയ സമരം മാത്രമാണെന്നും ഇത് മനുഷ്യ ജീവനുനേരെയുള്ള വെല്ലുവിളിയാണെന്ന് സിപിഎം പറഞ്ഞു.

കോവിഡ് പ്രൊട്ടോകോള്‍പോലും കാറ്റില്‍ പറത്തി അക്രമാസക്ത സമരം നടത്തുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്യുന്നത് ഈ രോഗവ്യാപനത്തിന്റെ ആപല്‍ഘട്ടത്തില്‍ മനുഷ്യജീവന്‍വച്ചുള്ള പന്താടലാണ് സമരം കൊണ്ട് ചെയ്യുന്നത്. കള്ളക്കഥകള്‍ പ്രചരിപ്പിച്ച് എല്‍ ഡി എഫ് സര്‍ക്കാറിന്റെയും മുഖ്യമന്ത്രിയുടെയും യശസ്സ് ഇടിക്കാമെന്ന ദുഷ്ടചിന്തയിലാണ് യു ഡി എഫും ബി ജെ പിയും എന്ന് സിപിഎം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button