COVID 19KeralaLatest NewsNews

കണ്ണൂരിൽ എട്ട് പേര്‍ക്ക് കൂടി കോവിഡ്; 14 പേര്‍ക്ക് രോഗമുക്തി

കണ്ണൂര്‍ • കണ്ണൂർ ജില്ലയില്‍ എട്ട് പേര്‍ക്ക് വ്യാഴാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ രണ്ട് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. കണ്ണൂര്‍ ഡിഎസ്‌സി ജീവനക്കാരനാണ് മറ്റൊരാള്‍. കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്ന 14 കണ്ണൂര്‍ സ്വദേശികള്‍ ഇന്നലെ രോഗമുക്തരായി.

നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂണ്‍ 14ന് അബൂദാബിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തിലെത്തിയ മുണ്ടേരി സ്വദേശി 48കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂലൈ നാലിന് കുവൈറ്റില്‍ നിന്ന് കെയു 1725 വിമാനത്തിലെത്തിയ തലശ്ശേരി സ്വദേശി 47കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍.

ബെംഗളൂരുവില്‍ നിന്ന് ജൂണ്‍ 30ന് എത്തിയ പാനൂര്‍ സ്വദേശി 28കാരന്‍, ജൂലൈ മൂന്നിന് എത്തിയ പേരാവൂര്‍ സ്വദേശി 34കാരന്‍, ജൂലൈ അഞ്ചിന് എത്തിയ പാനൂര്‍ സ്വദേശി 57കാരന്‍, ജൂലൈ ആറിന് എത്തിയ പാനൂര്‍ സ്വദേശി 44കാരന്‍, ജൂലൈ 7ന് ഗുജറാത്തില്‍ നിന്ന് എത്തിയ ഇരിട്ടി സ്വദേശി 32കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍. ആഗ്ര സ്വദേശിയായ 54കാരനാണ് രോഗബാധിതനായ ഡിഎസ്‌സി ജീവനക്കാരന്‍.

ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 645 ആയി. ഇവരില്‍ 362 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. അഞ്ചരക്കണ്ടിയിലെ ജില്ലാ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥരായ 27കാരന്‍, 52കാരന്‍, 24കാരന്‍, രാമന്തളി സ്വദേശി 26കാരന്‍, പെരിങ്ങോം സ്വദേശി 23കാരന്‍, കൂത്തുപറമ്പ് സ്വദേശി 27കാരി, കടന്നപ്പള്ളി സ്വദേശി 27കാരന്‍, കൊട്ടിയൂര്‍ സ്വദേശി 56കാരി, കുറുമാത്തൂര്‍ സ്വദേശി 35കാരന്‍, ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥനായ 25കാരന്‍, മാങ്ങാട്ടിടം സ്വദേശി 35കാരന്‍, ചിറക്കല്‍ സ്വദേശികളായ 51കാരന്‍, 44കാരന്‍, തലശ്ശേരി സ്വദേശി 76കാരന്‍ എന്നിവരാണ് ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടത്.

നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 25544 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 71 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 19 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 251 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 43 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 24 പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ രണ്ട് പേരും വീടുകളില്‍ 25134 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

ജില്ലയില്‍ നിന്ന് ഇതുവരെ 17510 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 16960 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 15879 എണ്ണം നെഗറ്റീവാണ്. 550 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button