COVID 19Latest NewsKeralaNews

കൊല്ലത്ത് 10 പേര്‍ക്ക് കൂടി കോവിഡ്

കൊല്ലം • ജില്ലയില്‍ വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചവരില്‍ നാലു ബന്ധുക്കളും ഒരു പൊലീസ് ഉദ്യോഗസ്ഥനും. മറ്റ് നാലുപേര്‍ വിദേശത്ത് നിന്നും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്.

ശാസ്താംകോട്ട പല്ലിശ്ശേരിക്കല്‍ സ്വദേശിനി(48), മകന്‍(27) എന്നിവര്‍ ശാസ്താംകോട്ട ആഞ്ഞിലിമൂട്ടില്‍ മത്സ്യവില്പന നടത്തിയിരുന്ന വ്യക്തിയുടെ ഭാര്യയും മകനുമാണ്, മത്സ്യവില്പനക്കാരന് ജൂലൈ ആറിന് കോവിഡ് സ്ഥിരീകരിച്ചതാണ്. ഇയാളുടെ തന്നെ ബന്ധുക്കളായ ശാസ്താംകോട്ട രാജഗിരി സ്വദേശിനി(33) ഒന്‍പത് വയസുള്ള മകള്‍ എന്നിവര്‍ ഉള്‍പ്പടെയാണ് ബന്ധുക്കള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പൊന്നാനി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ കരുനാഗപ്പള്ളി ചെറിയഴീക്കല്‍ സ്വദേശി(34). കൂടെ ജോലി ചെയ്യുന്നയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെയും സ്രവം പരിശോധിച്ചത്.

മറ്റുള്ളവര്‍ ഹൈദ്രാബാദില്‍ നിന്നും ജൂണ്‍ 23 ന് എത്തിയ ഏരൂര്‍ അയിലറ സ്വദേശി(50), റിയാദില്‍ നിന്നും ജൂലൈ ആറിന് എത്തിയ കൊറ്റങ്കര പെരുമ്പുഴ സ്വദേശി(33), സൗദിയില്‍ നിന്നും ജൂലൈ ഒന്‍പതിന് എത്തിയ ഇരവിപുരം സ്വദേശി(42), സൗദിയില്‍ നിന്നും ജൂലൈ എട്ടിന് എത്തിയ ഓച്ചിറ വലിയകുളങ്ങര സ്വദേശി(39), ഷാര്‍ജയില്‍ നിന്നും ജൂണ്‍ 25 ന് എത്തിയ തഴവ സ്വദേശി(46),

കരുനാഗപ്പള്ളി ചെറിയഴീക്കല്‍ സ്വദേശി മഞ്ചേരിയിലും ബാക്കിയുള്ളവര്‍ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.

ഒന്‍പത് പേര്‍ക്ക് രോഗമുക്തി

ജില്ലയില്‍ ഒന്‍പത് പേര്‍ രോഗമുക്തി നേടി. കുളത്തൂപ്പുഴ സ്വദേശി(21), മൈനാഗപ്പള്ളി സ്വദേശി(23), പോരുവഴി സ്വദേശി(43), തഴവ സ്വദേശി(36), മയ്യനാട് പുല്ലിച്ചിറ സ്വദേശിനി(51), ചവറ സ്വദേശി(35), തൊടിയൂര്‍ ഇടക്കുളങ്ങര സ്വദേശി(55), കണ്ണനല്ലൂര്‍ നെടുമ്പന സ്വദേശി(31), കുണ്ടറ അംബിപൊയ്ക സ്വദേശി(36) എന്നിവരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button