Latest NewsNewsIndia

ഇന്ത്യൻ വാർത്താ ചാനലുകൾക്ക്‌ നേപ്പാളിൽ വിലക്ക്

ന്യൂഡൽഹി : നേപ്പാളിലെ കേബിൾ ടിവി ഓപ്പറേറ്റർമാർ ഇന്ത്യൻ ടിവി ചാനലുകൾക്ക് വിലക്ക് ഏർപ്പെടുത്തി. ദൂരദർശൻ ഒഴികെയുള്ള ചാനലുകൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. വാർത്താ ഏജൻസിയായ എഎൻഐ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

‘ഇന്ന് വൈകുന്നേരം മുതൽ ഞങ്ങൾ ഇന്ത്യൻ ചാനലുകളുടെ സിഗ്നലുകൾ നിർത്തി വച്ചു’ നേപ്പാളിലെ മെഗാ മാക്‌സ് ടിവിയുടെ ഓപ്പറേറ്ററായ ദ്രുബാ ശർമ വാർത്താ ഏജൻസിയോട് വ്യക്തമാക്കി. നേപ്പാൾ ഉപപ്രധാനമന്ത്രിയും, ഭരിക്കുന്ന നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വക്താവുമായ നാരായൺ കാഞ്ചി ശ്രേഷ്ഠയുടെ പ്രസ്താവന പുറത്തുവന്നതിന് ശേഷമാണ് ചാനലുകൾക്ക് വിലക്ക് വന്നത്.

ഇന്ത്യൻ മാധ്യമങ്ങൾ നേപ്പാളിനെക്കുറിച്ച് പ്രചരിപ്പിക്കുന്ന തെറ്റായ വിവരങ്ങൾ തടയുന്നതിന് നിയമപരവും രാഷ്ട്രീയവും നയതന്ത്രപരവുമായ മാർഗ്ഗങ്ങൾ അന്വേഷിക്കുകയാണെന്ന് ഭരണകക്ഷി പാർട്ടിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി വക്താവ് നാരായണ്‍ കാജിശ്രേഷ്ത നേരത്തെ വ്യക്തമാക്കിയിരുന്നു.

നേപ്പാൾ സർക്കാരിനും പ്രധാനമന്ത്രിക്കും എതിരായ ഇന്ത്യൻ മാധ്യമങ്ങളുടെ അടിസ്ഥാന രഹിതമായ പ്രചാരണം നിർത്തിവയ്ക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അസംബന്ധം നിർത്തിവയ്ക്കണം, പരിധി കടന്നുകഴിഞ്ഞെന്നും ഇത് വളരെ കൂടുതലാണെന്നും ഉപപ്രധാനമന്ത്രി പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇക്കാര്യത്തിൽ നേരത്തെ തന്നെ നേപ്പാൾ പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് ട്വീറ്റുമായി രംഗത്തെത്തിയിരുന്നു. പുതിയ ഭൂപടം പുറത്തിറക്കിയതിന് ശേഷം ഇന്ത്യൻ മാധ്യമങ്ങൾ നേപ്പാളി പ്രധാനമന്ത്രി കെപി ശർമ്മ ഒലിക്കെതിരായി വാർത്തകൾ നൽകുന്നത് അപലപനീയമാണെന്നായുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. ‘കെട്ടിച്ചമച്ചതും വ്യാജവുമായ റിപ്പോർട്ടുകൾ ഞങ്ങൾ പൂർണ്ണമായും നിരസിക്കുന്നു. ഞങ്ങളുടെ പരമാധികാരത്തെയും ദേശീയ സ്വാതന്ത്ര്യത്തെയും നേപ്പാളി സർക്കാരിനെയും ബഹുമാനിക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു’- എന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞിരുന്നു. അതേസമയം ചൈനീസ്, പാകിസ്ഥാൻ വാർത്താ ചാനലുകളുടെ സംപ്രേഷണം വിലക്കില്ലാതെ തുടരുകയാണ്.

shortlink

Post Your Comments


Back to top button