Latest NewsIndia

രാജ്യദ്രോഹക്കേസ് : ​ ഷര്‍ജില്‍ ഇമാമിന്​ ജാമ്യം നിഷേധിച്ച്‌​ കോടതി

കൊലപാതക ശ്രമം, കലാപം തുടങ്ങിയവയാണ് കുറ്റം. അതേസമയം

ന്യൂഡല്‍ഹി: രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട് ജെ.എന്‍.യു വിദ്യാര്‍ഥി ഷര്‍ജില്‍ ഇമാം സമര്‍പ്പിച്ച ജാമ്യഹരജി ദില്ലി ഹൈകോടതി തള്ളി. യു.എ.പി.എ ചുമത്തിയുള്ള കേസില്‍ അന്വേഷണ എജന്‍സിക്ക് കൂടുതല്‍ സമയം അനുവദിച്ച സെക്ഷന്‍ കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്. പൗരത്വ നിയമ ഭേതഗതിക്കെതിരായ സമരത്തില്‍ ജാമിയ മില്ലിയ്യക്ക് സമീപം നടത്തിയ പ്രസംഗമാണ് കേസിനാധാരം.

ജനുവരി 28ന് ബിഹാറില്‍ വച്ചാണ് ഷര്‍ജീലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ദല്‍ഹിയില്‍ ബസ് കത്തിച്ച സംഭവത്തിലടക്കം ഷര്‍ജീല്‍ ഉള്‍പ്പെടെ 17 പേര്‍ പ്രതികളാണ്. കൊലപാതക ശ്രമം, കലാപം തുടങ്ങിയവയാണ് കുറ്റം. അതേസമയം ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ ആരെയും സംഭവത്തിൽ പ്രതി ചേർത്തിട്ടില്ല.

കോവിഡിന്റെ പേര് പറഞ്ഞ് സമരത്തെ അടിച്ചമർത്താൻ നോക്കേണ്ട: കെ.സുരേന്ദ്രൻ

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്തണമെന്ന് ഷര്‍ജീല്‍ പ്രസംഗിച്ച സംഭവ്തില്‍ യുപി, അസം, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും കേസെടുത്തിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം അക്രമത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് കുറ്റപത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button