COVID 19KeralaNattuvarthaLatest NewsNews

സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന വയോധിക മരിച്ചു

ആലപ്പുഴ : സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന വയോധിക മരിച്ചു. ആലപ്പുഴ വെളിയനാട് സ്വദേശി ത്രേസ്യാമ്മ ജോസഫ് (96) ആണ് മരിച്ചത്. കഴിഞ്ഞ ആറാംതീയതി ബംഗളൂരിൽ നിന്ന് എത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇവർ. ഹൃദയസംബന്ധമായ അസുഖങ്ങൾ നേരത്തെ തന്നെ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. കോവിഡ്​ പരിശോധന നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക്​ കൈമാറുകയുള്ളു എന്ന് ആരോഗ്യവിഭാഗം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button