Latest NewsIndia

വെറും കയ്യോടെ വരാനില്ലെന്ന് രാഹുൽ, സോണിയ ഗാന്ധി കോണ്‍ഗ്രസ്‌ അധ്യക്ഷയായി തുടരും

2019 ഓഗസ്റ്റ് 10 ന് ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം പാര്‍ട്ടിയുടെ ഇടക്കാല മേധാവിയായി സോണിയ ഗാന്ധിയുടെ നിയമിച്ചത്.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റായി സോണിയാ ഗാന്ധിയെ വീണ്ടും ചുമതലയേല്‍പ്പിക്കാന്‍ നീക്കം. ഉടന്‍ ചേരുന്ന പാര്‍ട്ടിയുടെ വര്‍ക്കിങ്‌ കമ്മിറ്റി യോഗത്തില്‍ ഇതു സംബന്ധിച്ചു തീരുമാനമെടുത്തേക്കുമെന്ന്‌ ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി. നിലവില്‍ ആക്‌ടിങ്‌ പ്രസിഡന്റാണ്‌ സോണിയ.അധ്യക്ഷ പദവിയില്‍ സോണിയ ഗാന്ധിയായിരുന്നെങ്കിലും രാഹുല്‍ ഗാന്ധിയായിരുന്നു കോണ്‍ഗ്രസിന്‍റെ കുന്തമുന. ഇതോടെ ഉടന്‍ തന്നെ രാഹുല്‍ അധ്യക്ഷ പദവിയിലേക്ക് തിരികെ വരുമെന്ന പ്രതീതിയുണ്ടായി.

കഴിഞ്ഞ വര്‍ഷത്തെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സംഭവിച്ച തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ടായിരുന്നു രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത്. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ പലരും തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയെ സമീപിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഇതോടെയാണ് 2019 ഓഗസ്റ്റ് 10 ന് ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം പാര്‍ട്ടിയുടെ ഇടക്കാല മേധാവിയായി സോണിയ ഗാന്ധിയുടെ നിയമിച്ചത്.

ഒരു സ്ഥിരം അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് വരെ ഇടക്കാളാ അധ്യക്ഷയായി തുടരാമെന്ന വ്യവസ്ഥയിലായിരുന്നു സോണിയ ഗാന്ധി പാര്‍ട്ടി നേതൃത്വം ഏറ്റെടുത്തത്.ആറു മാസത്തിനുള്ളില്‍ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനായിരുന്നു ധാരണ. എന്നാല്‍ ഓഗസ്റ്റ് 10 ന് പാര്‍ട്ടിയുടെ ഇടക്കാല അധ്യക്ഷയായി ഒരു വര്‍ഷം പൂര്‍ത്തിയാക്കുകയാണ് സോണിയ ഗാന്ധി. ഇതുവരെ ഒരു സ്ഥിരം സമിതി അധ്യക്ഷനെ തിരഞ്ഞെടുത്തിട്ടില്ലാത്തതിനാല്‍ സോണിയ ഗാന്ധിയുടെ കാലാവധി നീട്ടി നല്‍കാനാണ് പാര്‍ട്ടി തീരുമാനം.

ചൈന ഞെട്ടിയതും പിന്മാറിയതും ഇന്ത്യയുടെ ഈ തന്ത്രത്തിന് മുന്നിൽ: ആയുധമെടുക്കാതെ തന്നെയുള്ള ഇന്ത്യയുടെ വിജയം

സോണിയാ ഗാന്ധിക്ക് അധ്യക്ഷ പദവി നീട്ടിനല്‍കുന്നതിനായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഉടന്‍ ചേരും. കോവിഡ് കാരണം പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ കഴിയില്ലെന്നാണ് പാര്‍ട്ടി വ്യത്തങ്ങള്‍ വ്യക്തമാക്കുന്നത്. മുൻകൂർ വ്യവസ്ഥയായി പാർട്ടി തീരുമാനം തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കേണ്ടതുണ്ട്.അധ്യക്ഷ പദവിയിലേക്ക് തിരികെ എത്തുന്നതില്‍ രാഹുല്‍ ഗാന്ധിക്കും എതിര്‍പ്പില്ല.

എന്നാല്‍ അത് ഉടന്‍ തന്നെ ഉണ്ടായേക്കില്ലെന്നാണ് സൂചന. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലാണ് രാഹുല്‍ ഗാന്ധി ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ആര്‍ജെഡി-കോണ്‍ഗ്രസ് സംഖ്യം ബിഹാറില്‍ അധികാരത്തിലെത്താന്‍ സാധ്യത പരിശോധിക്കുകയാണ് കോൺഗ്രസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button