KeralaLatest NewsNews

ഐ.എ.എസുകാർക്ക് അതൃപ്തിയെന്ന വാർത്ത വാസ്തവവിരുദ്ധം: ചീഫ് സെക്രട്ടറി

തിരുവനന്തപുരം • മുഖ്യമന്ത്രിയുടെ സെക്രട്ടറി, വിവരസാങ്കേതിക വകുപ്പ് സെക്രട്ടറി എന്നീ തസ്തികകളിൽ എം.ശിവശങ്കറിന് പകരം സർക്കാർ നടത്തിയ നിയമനങ്ങളിൽ മുതിർന്ന ഐ.എ.എസുകാർക്ക് അതൃപ്തി എന്ന രീതിയിലുള്ള മാധ്യമ വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് ചീഫ് സെക്രട്ടറി ഡോ: വിശ്വാസ് മേത്ത അറിയിച്ചു.ഈ തസ്തികകളിൽ ജൂനിയർ ഐ.എ.എസ് ഉദ്യോഗസ്ഥരെ നിയമിച്ചുവെന്ന് ഐ. എ. എസ് ഉദ്യോഗസ്ഥരാരും ചീഫ് സെക്രട്ടറിയോട് പരാതി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button