Latest NewsNewsIndia

ഉത്തർപ്രദേശിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് യോഗി സർക്കാർ

ഉത്തർപ്രദേശിൽ ഇന്ന് രാത്രി പത്ത് മുതൽ പതിമൂന്നാം തീയതി പുലർച്ചെ വരെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഉത്തർ പ്രദേശിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് യോഗി സർക്കാർ. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി, ഗുജറാത്ത്, തെലങ്കാന സംസ്ഥാനങ്ങളിലാണ് രോഗ വ്യാപനം തുടരുന്നത്. ഗുജറാത്തിൽ മരണങ്ങൾ 2000 കടന്നു. ഉത്തർപ്രദേശിൽ ഇന്ന് രാത്രി പത്ത് മുതൽ പതിമൂന്നാം തീയതി പുലർച്ചെ വരെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ബംഗളൂരുവിൽ ഓരോ മേഖലയിലെയും പ്രവർത്തനങ്ങൾക്ക് മന്ത്രിമാർ നേതൃത്വം നൽകും. രാജ്യത്ത് വീണ്ടും സെറോ സർവേ നടത്തുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.

തമിഴ്‌നാട്ടിൽ 24 മണിക്കൂറിനിടെ 65 മരണവും 4231 കേസുകളും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 126,581ഉം മരണം 1765ഉം ആയി. ചെന്നൈയിൽ മാത്രം 73,728 കൊവിഡ് കേസുകൾ. ഡൽഹിയിൽ 45 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 3,258 ആയി. 2187 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 1,07,051 ആയി.

ALSO READ: രക്ഷപെടാൻ ശ്രമിച്ച വികാസ് ദുബേയെ വെടിവെച്ച് കൊന്നു

ഗുജറാത്തിൽ 861 പുതിയ കേസുകളും 15 മരണവും റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് ബാധിതർ 39,280ഉം മരണം 2010ഉം ആയി ഉയർന്നു. കർണാടകയിൽ 2,228ഉം തെലങ്കാനയിൽ 1,410ഉം പശ്ചിമ ബംഗാളിൽ 1088ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ സമൂഹവ്യാപനമില്ലെന്ന് കേന്ദ്രസർക്കാർ ആവർത്തിച്ചു. രോഗവ്യാപനത്തിന്റെ തോത് കണ്ടെത്താൻ വീണ്ടും സെറോ സർവേ നടത്തും. പ്ലാസ്മ ബാങ്ക് ആരംഭിക്കുമെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button