COVID 19KeralaLatest NewsNews

കലാപത്തിന് ശ്രമിക്കുന്നവരുടെ തലയില്‍ ഇടിത്തീ വീഴട്ടെയെന്ന് ആഷിക് അബു; ആദ്യത്തെ ഇടിത്തീ ആഷിക് അബുവിന്റെ തലയിലെന്ന് സോഷ്യല്‍ മീഡിയ ; ഒടുവില്‍ പോസ്റ്റ്‌ മുക്കി

കോവിഡ് വ്യാപനം രൂക്ഷമായ പൂന്തുറയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങിയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി സംവിധായകന്‍ ആഷിക് അബു രംഗത്തെത്തിയിരുന്നു. നിഷ്കളങ്കരായ മനുഷ്യരെ തെറ്റിദ്ധരിപ്പിച്ച് അപകടത്തിലേക്ക് ഇളക്കിവിട്ട്, കലാപത്തിന് ശ്രമിക്കുന്നവരുടെ തലയില്‍ ഇടിത്തീ വീഴട്ടെ എന്നായിരുന്നു ആഷിക് അബുവിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌.

എന്നാല്‍ പോസ്റ്റിന് ലഭിച്ച പ്രതികരണം ആഷിക് അബുവിന് അത്ര സുഖകരമായിരുന്നില്ല. അങ്ങനെയെങ്കില്‍ ആദ്യത്തെ ഇടിത്തീ ആഷിക് അബുവിന്റെ തലയിലായിരിക്കുമെന്നായിരുന്നു പലരുടെയും പ്രതികരണം. നിഷ്കളങ്കരായ മനുഷ്യരെ പ്രളയത്തിന്റെ പേര് പറഞ്ഞ് ഗാനമേള നടത്തി ഫണ്ട് അടിച്ചുമാറ്റിയവന്റെ തലയില്‍ ഇടിത്തീ വീഴട്ടെയെന്നും ചിലര്‍ കമന്റ് ചെയ്തു. ഒടുവില്‍ ഭൂരിപക്ഷം കമന്റും തനിക്ക് എതിരായതോടെ ആഷിക് ഫേസ്ബുക്ക്‌ പോസ്റ്റ്‌ ഡിലീറ്റ് ചെയ്യുകയായിരുന്നു.

ഇന്നലെ രാവിലെയാണ് കോവിഡ് വ്യാപനം രൂക്ഷമായ പൂന്തുറയില്‍ നാട്ടുകാര്‍ ലോക്ഡൗണ്‍ ലംഘിച്ച്‌ കൂട്ടത്തോടെ പുറത്തിറങ്ങിയത്. പരിശോധനയ്ക്കായി എത്തിയ ആരോഗ്യപ്രവര്‍ത്തകരെ നാട്ടുകാര്‍ തടഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. മാസ്‌ക് പോലും ധരിക്കാതെ നൂറ് കണക്കിനാളുകളാണ് തെരുവിലിറങ്ങിയത്.

പൂന്തുറയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിനായി പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. പൂന്തുറയിലും പരിസര പ്രദേശങ്ങളിലുമുള്ള ആളുകള്‍ പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനായി തീരപ്രദേശത്ത് പട്രോളിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദ്രുതകര്‍മ സേനയെയാണ് പൂന്തുറയില്‍ വിന്യസിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button