COVID 19KeralaLatest NewsNews

കാസർഗോഡ് 17 പേര്‍ക്ക് കൂടി കോവിഡ് : സമ്പര്‍ക്കത്തിലൂടെ 11 പേര്‍ക്ക്

കാസര്‍ഗോഡ് • കാസർഗോഡ് ജില്ലയില്‍ വെള്ളിയാഴ്ച 17 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും മൂന്നു പേര്‍ വിദേശത്ത് നിന്നെതത്തിയവരും മൂന്നു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണെന്ന് ഡി എം ഒ ഡോ ഓ വി രാംദാസ് അറിയിച്ചു.

കാസര്‍കോട് ടൗണില്‍ ഒരേ പച്ചക്കറി കടയില്‍ ജോലി ചെയ്യുന്ന 22, 24 വയസുള്ള ചെങ്കള പഞ്ചായത്ത് സ്വദേശികള്‍, 46,28 വയസുള്ള മധുര്‍ പഞ്ചായത്ത് സ്വദേശികള്‍,കാസര്‍കോട് നഗരസഭയിലെ ഒരു കുടുംബത്തിലെ 21(പുരുഷന്‍),41(സ്ത്രി),വയസുള്ളവര്‍ക്കും ആറ് വയസുള്ള ആണ്‍കുഞ്ഞിനും കാസര്‍കോട് ടൗണില്‍ ഫ്രൂട്‌സ് കട നടത്തുന്ന 25 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, കാസര്‍കോട് കാര്‍ ഷോറുമില്‍ ജോലി ചെയ്യുന്ന 35 വയസുള്ള മുളിയാര്‍ പഞ്ചായത്ത് സ്വദേശിയ്ക്കും ആരോഗ്യ പ്രവര്‍ത്തകയായ 25 വയസുള്ള ചെങ്കള സ്വദേശിനിയ്ക്കും ജൂണ്‍ 29 ന് മംഗളൂരുവില്‍ നിന്നു വന്ന 50 വയസുള്ള ചെങ്കള സ്വദേശിയ്ക്കും ഇദ്ദേഹത്തിന്റെ 20 വയസുള്ള മകള്‍ക്ക് (സമ്പര്‍ക്കം) എന്നിവര്‍ക്കും

ജൂലൈ ഏഴിന് വന്ന 25 വയസുള്ള കുംബഡാജെ സ്വദേശിനി, ജൂണ്‍ 25 ന് വന്ന 30 വയസുള്ള ദേലംപാടി പഞ്ചായത്ത് സ്വദേശി (ഇരുവരും സൗദിയില്‍ നിന്നെത്തിയവര്‍),ജൂണ്‍ 25 ന് അബുദാബിയില്‍ നിന്നെത്തിയ 50 വയസുള്ള തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും

ജൂണ്‍ 22 ന് യുപിയില്‍ നിന്നെത്തിയ കുമ്പളയില്‍ തയ്യല്‍ കടയില്‍ ജോലിചെയ്യുന്ന 38 വയസുള്ള യു പി സ്വദേശി, ജൂണ്‍ 27 ന് ബംഗളൂരുവില്‍ നിന്ന് കാറില്‍ എത്തിയ 23 വയസുള്ള മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

നാല് പേര്‍ക്ക് കോവിഡ് നെഗറ്റീവ്

കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മൂന്നു പേര്‍ക്കും കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ക്കും രോഗം ഭേദമായി.

കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗമുക്തി നേടിയവര്‍

ജൂണ്‍ 21 ന് കോവിഡ് സ്ഥിരീകരിച്ച 34 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി, 22 ന് കോവിഡ് സ്ഥിരീകരിച്ച 43 വയസുള്ള തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്വദേശി (ഇരുവരും കുവൈത്ത്), ജൂണ്‍ ആറിന് കോവിഡ് സ്ഥിരീകരിച്ച 43 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി(മഹാരാഷ്ട്ര)എന്നിവര്‍ക്കും

കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗമുക്തി നേടിയവര്‍

ജൂണ്‍ 30 ന് കോവിഡ് സ്ഥിരീകരിച്ച 27 വയസുള്ള മടിക്കൈ പഞ്ചായത്ത് സ്വദേശി( ഡെല്‍ഹി)

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6712 പേര്‍

വീടുകളില്‍ 6146 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 566 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6712 പേരാണ്. പുതിയതായി 96 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വെ അടക്കം 425 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 826 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 359 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button