COVID 19KeralaLatest NewsNews

കോവിഡ് പ്രതിരോധത്തിൽ പരാജയപ്പെട്ടവർ മതം പറയുന്നു: ജോർജ് കുര്യൻ

തിരുവനന്തപുരം • കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പരാജയപ്പെടുകയും രോഗ വ്യാപനം ഉണ്ടാകുകയും ചെയ്തപ്പോൾ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മതം പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ. തിരുവനന്തപുരത്തെ പൂന്തുറയിലടക്കം തീരപ്രദേശങ്ങളിൽ രോഗ വ്യാപനമുണ്ടായത് സർക്കാരിൻ്റെ കൃത്യതയോടെയും ശരിയായ സമയത്തുമുള്ള ഇടപെടൽ ഇല്ലാതിരുന്നതിനാലാണെന്ന് ജോർജ് കുര്യൻ പ്രസ്താവനയിൽ പറഞ്ഞു.

പൂന്തുറയിൽ രോഗ വ്യാപനം രൂക്ഷമായപ്പോൾ മാത്രമാണ് സർക്കാർ ഇടപെടൽ ഉണ്ടായത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇത്തരം പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകുമ്പോൾ മുൻകരുതലുകൾ സ്വീകരിക്കണം. അതൊന്നും ഇല്ലാതെ നിയന്ത്രണങ്ങൾ കടുപ്പിച്ചപ്പോൾ ജനങ്ങൾ ബുദ്ധിമുട്ടി.

അന്നന്നുള്ള ജീവിതത്തിന് വഴി കണ്ടെത്തുന്ന വളരെ സാധാരണക്കാരാണി വിടുത്തെ ജനങ്ങൾ. ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തി എല്ലാ കടകളും അടപ്പിച്ചതോടെ ആഹാരം കഴിക്കാൻ പോലുമില്ലാതെ പ്രതിസന്ധിയിലായി. ഇതോടെയാണ് ജനങ്ങൾക്ക് പ്രതിഷേധിക്കേണ്ടി വന്നത്. അവശ്യസാധനങ്ങൾ എത്തിക്കാനുള്ള നടപടി സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടായില്ല.

അവസരം മുതലാക്കി ചില സാമൂഹ്യ വിരുദ്ധർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. ആരോഗ്യ പ്രവർത്തകരെ തടയുന്ന സംഭവം ഉണ്ടായത് അപലപനീയമാണ്.

പൂന്തുറയിലും മറ്റ് തീരദേശ മേഖലയിലും രോഗവ്യാപനം തടയാൻ സർക്കാർ ജനങ്ങളുടെ സഹകരണത്തോടെ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണം. അല്ലാതെ മതം പറഞ്ഞ് ഭിന്നിപ്പുണ്ടാക്കി മുതലെടുപ്പ് നടത്തുന്നതിൽ നിന്ന് പിന്മാറണമെന്നും ജോർജ് കുര്യൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button