COVID 19KeralaLatest NewsNews

വെള്ളിയാഴ്ച 416 പേർക്ക് കൂടി കോവിഡ്; 204 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം • കേരളത്തിൽ വെള്ളിയാഴ്ച 416 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 129 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 50 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 41 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 32 പേർക്കും, കൊല്ലം, പാലക്കാട് ജില്ലകളിൽ നിന്നുള്ള 28 പേർക്ക് വീതവും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 23 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 20 പേർക്കും, തൃശൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ള 17 പേർക്ക് വീതവും, കോഴിക്കോട്, ഇടുക്കി ജില്ലകളിൽ നിന്നുള്ള 12 പേർക്ക് വീതവും, കോട്ടയം ജില്ലയിൽ നിന്നുള്ള 7 പേർക്കും ആണ് രോഗബാധ സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരിൽ 123 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 51 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. യു.എ.ഇ. 58, കുവൈറ്റ് 20, സൗദി അറേബ്യ 20, ഖത്തർ 13, ഒമാൻ 5, ബഹറിൻ 3, യു.കെ. 1, കിർഗിസ്ഥാൻ 1, തായ് വാൻ 1, ആഫ്രിക്ക 1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളിൽ നിന്നും വന്നത്. കർണാടക 22, മഹാരാഷ്ട്ര 8, തമിഴ്‌നാട് 6, ഡൽഹി 4, തെലുങ്കാന 3, പശ്ചിമബംഗാൾ 2, രാജസ്ഥാൻ 2, ഉത്തർപ്രദേശ് 2, ബീഹാർ 1, മധ്യപ്രദേശ് 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ.

204 പേർക്കാണ് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 122 പേർക്കും, മലപ്പുറം ജില്ലയിലെ 21 പേർക്കും, കൊല്ലം, എറണാകുളം ജില്ലകളിലെ 15 പേർക്കും, കാസർഗോഡ് ജില്ലയിലെ 11 പേർക്കും, കോഴിക്കോട് ജില്ലയിലെ 7 പേർക്കും, പത്തനംതിട്ട ജില്ലയിലെ 5 പേർക്കും, ആലപ്പുഴ ജില്ലയിലെ 4 പേർക്കും, ഇടുക്കി ജില്ലയിലെ 2 പേർക്കും, കോട്ടയം, തൃശൂർ ജില്ലകളിലെ ഒരാൾക്ക് വീതമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

ഇതുകൂടാതെ ആലപ്പുഴ ജില്ലയിലെ 35 ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിനും, തൃശൂർ ജില്ലയിലെ 2 ബി.എസ്.എഫ്. ജവാനും കണ്ണൂർ ജില്ലയിലെ ഒരു സി.ഐ.എസ്.എഫ് ജവാനും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 112 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആലപ്പുഴ ജില്ലയിൽ നിന്നുള്ള 24 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 19 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 18 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 14 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 9 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 8 പേരുടെയും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 5 പേരുടെയും, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിൽ നിന്നുള്ള 4 പേരുടെ വീതവും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 3 പേരുടെയും പരിശോധനഫലമാണ് വെള്ളിയാഴ്ച നെഗറ്റീവ് ആയത്. ഇതോടെ 3099 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3822 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,84,112 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,80,595 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 3517 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 472 പേരെയാണ് വെള്ളിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 11,693 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, ഓഗ്മെന്റഡ് സാമ്പിൾ, സെന്റിനൽ സാമ്പിൽ, പൂൾഡ് സെന്റിനിൽ, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 3,20,485 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 4525 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 70,122 സാമ്പിളുകൾ ശേഖരിച്ചതിൽ 66,132 സാമ്പിളുകൾ നെഗറ്റീവ് ആയി.

14 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. വയനാട് ജില്ലയിലെ തൊണ്ടർനാട് (കണ്ടൈൻമെന്റ് സോൺ: വാർഡ് 3, 4, 11, 12, 13), സുൽത്താൻ ബത്തേരി (19, 22, 24), മുള്ളംകൊല്ലി (6, 7, 8, 9), എറണാകുളം ജില്ലയിലെ വാരാപ്പുഴ (14 മാർക്കറ്റ്), തൃപ്പുണ്ണിത്തുറ മുൻസിപ്പാലിറ്റി (14), പാലക്കാട് ജില്ലയിലെ തൃത്താല (13), ഷൊർണൂർ (19), തൃശൂർ ജില്ലയിലെ പുത്തൻചിറ (6, 7), അന്നമനട (17), കണ്ണൂർ ജില്ലയിലെ തൃപ്പങ്ങോട്ടൂർ (16), ചെറുപുഴ (5), കൊല്ലം ജില്ലയിലെ ചവറ (എല്ലാ വാർഡുകളും), കോട്ടയം ജില്ലയിലെ പാറത്തോട് (8), ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് (5, 6, 14, 15) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

അതേസമയം ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കി. എറണാകുളം ജില്ലയിലെ നായരമ്പലം (കണ്ടൈൻമെന്റ് സോൺ: വാർഡ് 2) പ്രദേശത്തെയാണ് ഒഴിവാക്കിയത്. നിലവിൽ ആകെ 194 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button