COVID 19KeralaLatest NewsNews

കോഴിക്കോട് 12 പേര്‍ക്ക് കൂടി കോവിഡ്

കോഴിക്കോട് • ജില്ലയില്‍ വെള്ളിയാഴ്ച 12 കോവിഡ് പോസിറ്റീവ് കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രി.വി അറിയിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് സ്വദേശികളുടെ എണ്ണം 149 ആയി.

വെള്ളിയാഴ്ച പോസിറ്റീവ് ആയവര്‍

1.) മണിയൂര്‍ സ്വദേശി (30). ജൂലൈ 6 ന് ബഹ്‌റൈനില്‍ നിന്നും വിമാനമാര്‍ഗം കണ്ണൂരിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ സ്രവം പരിശോധനക്കെടുത്തു. എഫ്.എല്‍.ടി.സിയില്‍ നിരീക്ഷണത്തിലായിരുന്നു. പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികിത്സയിലാണ്.

2,3,4,5,6,7)കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ കൊളത്തറ സ്വദേശികളായ 53 വയസ് (പുരുഷന്‍), 48 വയസ് (സ്ത്രീ), 22 വയസ് (പുരുഷന്‍), 17 വയസ് (സ്ത്രീ), 12 വയസുള്ള ആണ്‍കുട്ടി. ജൂലൈ 3ന് പോസിറ്റീവായ 26 വയസുള്ള കൊളത്തറ സ്വദേശിയുടെ കുടുംബാംഗങ്ങളാണ്. ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുവായ പുതുപ്പാടി സ്വദേശിയായ 26 വയസുകാരനും പോസിറ്റീവായി. കൊളത്തറ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളുടെയും സമ്പര്‍ക്കം പുലര്‍ത്തിയവരുടെയും സ്രവപരിശോധനയിലാണ് പോസിറ്റീവ് ആയത്. തുടര്‍ന്ന് ചികിത്സയ്ക്കായി എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.

8). മഹാരാഷ്ട്ര സ്വദേശി (52). ജൂലൈ 8 ന് മുംബൈയില്‍ നിന്നും വിമാനമാര്‍ഗം ബാംഗ്ലൂരിലെത്തി. അവിടെ നിന്നും വിമാനമാര്‍ഗം കോഴിക്കോടെത്തി. അബുദാബിയിലേയ്ക്ക് പോകുന്നതിനായി സ്വകാര്യ ആശുപത്രിയില്‍ നടത്തിയ സ്രവപരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനാല്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

9) വടകര സ്വദേശിനി (65). ജൂണ്‍ 29ന് ഖത്തറില്‍ നിന്നും വിമാനമാര്‍ഗം കണ്ണൂരിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സ്രവം പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയിലാണ്.

10) ചാത്തമംഗലം സ്വദേശി (47). ജൂലൈ 4ന് ഖത്തറില്‍ നിന്നും വിമാനമാര്‍ഗം കോഴിക്കോടെത്തി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് എഫ്.എല്‍.ടി സി.യിലേയ്ക്ക് മാറ്റി. പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികിത്സയിലാണ്.

11) പെരുമണ്ണ സ്വദേശി (41). ജൂലൈ 4 ന് മംഗലാപുരത്ത് നിന്നും കാര്‍ മാര്‍ഗം വീട്ടിലെത്തി. ജൂലൈ 5ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് എം.സി.എച്ച് ചെറൂപ്പ യിലെത്തി സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട് എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.

12) കോഴിക്കോട് കോര്‍പ്പറേഷന്‍ മീഞ്ചന്ത സ്വദേശിനി (30). ജൂലൈ 6 ന് പനിയെ തുടര്‍ന്ന് സ്വകാര്യ ലാബില്‍ സ്രവസാമ്പിള്‍ പരിശോധന നടത്തി. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട് എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.

വെള്ളിയാഴ്ച രോഗമുക്തി നേടിയത്.

കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന ഏറാമല സ്വദേശി (31).

രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളില്‍ 36 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 103 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 7 പേര്‍ കണ്ണൂരിലും, 2 പേര്‍ മലപ്പുറത്തും, ഒരാള്‍ എറണാകുളത്തും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു തിരുവനന്തപുരം സ്വദേശി, ഒരു തമിഴ്നാട് സ്വദേശിയും, ഒരു മലപ്പുറം സ്വദേശിയും, ഒരു പത്തനംതിട്ട സ്വദേശി, ഒരു കാസര്‍ഗോഡ് സ്വദേശിയും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും, രണ്ട് തിരുവനന്തപുരം സ്വദേശികളും, ഒരു എറണാകുളം സ്വദേശി, ഒരു തൃശൂര്‍ സ്വദേശി, ഒരു കൊല്ലം സ്വദേശിയും രണ്ട് മലപ്പുറം സ്വദേശികളും കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.

പുതുതായി 940 പേര്‍ കൂടി നിരീക്ഷത്തില്‍

പുതുതായി വന്ന 940 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 16604 പേര്‍ നിരീക്ഷണത്തിലുണ്ട്്. ഇതുവരെ 59948 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 32 പേര്‍ ഉള്‍പ്പെടെ 277 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 155 പേര്‍ മെഡിക്കല്‍ കോളേജിലും 122 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 55 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി. ഇന്ന് 281 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്തു. ആകെ 19142 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 18096 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 17728 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 1046 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.

വെള്ളിയാഴ്ച വന്ന 512 പേര്‍ ഉള്‍പ്പെടെ ആകെ 10383 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 401 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും 9884 പേര്‍ വീടുകളിലും 98 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 92 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 13265 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 7 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി. 455 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി. 6833 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 13798 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button