KeralaCinemaNattuvarthaMollywoodLatest NewsNewsEntertainment

മക്കളോടൊപ്പം അവളുടെ രാവുകള്‍ കണ്ടിട്ടുണ്ടെന്ന് സീമ! അവര്‍ക്കേറെ പ്രിയപ്പെട്ടത് ആ രംഗമാണ്

റിലീസ് ദിവസമായിരുന്നു സിനിമ കണ്ടത് നൈറ്റ് ഷോ കണ്ടത്. അന്നത്തെ ജനക്കൂട്ടത്തെ പിന്നീടിന്ന് വരെ കണ്ടിട്ടില്ല.

മലയാള സിനിമാചരിത്രം തന്നെ തിരുത്തിക്കുറിച്ച് ചിത്രങ്ങളിലൊന്നാണ് അവളുടെ രാവുകള്‍. ആദ്യമായി എ (അഡള്‍ട്ടസ് ഓണ്‍ലി) ഗ്രേഡ് ലഭിച്ച ചിത്രം കൂടിയായിരുന്നു ഇത്. സീമയെ നായികയാക്കി ഐവി ശശി സംവിധാനം ചെയ്ത ചിത്രത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. രാഗേന്ദുകിരണങ്ങള്‍ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാജിയെന്ന കഥാപാത്രത്തെയായിരുന്നു സീമ അവതരിപ്പിച്ചത്. മല്ലിക സുകുമാരനായിരുന്നു ശബ്ദം നല്‍കിയത്. ചിത്രത്തിലേക്ക് നായികയായി പലരേയും പരിഗണിച്ചിരുന്നുവെന്ന് സീമ പറയുന്നു. ജെബി ജംഗക്ഷനില്‍ പങ്കെടുത്തപ്പോഴായിരുന്നു താരം ഈ ചിത്രത്തെക്കുറിച്ച് വാചാലയായത്. പെട്ടെന്നൊരു സുപ്രഭാതത്തിലാണ് ശശിയേട്ടന്‍ നീയാണ് ഈ ചിത്രത്തിലെ നായികയെന്ന് പറഞ്ഞു. ഇത് കേട്ടതും ഞാന്‍ ഞെട്ടി. ഇയാള്‍ എന്താണ് ചെയ്യാന്‍ പോവുന്നതെന്നായിരുന്നു ഓര്‍ത്തത്. മേക്കപ്പ് ടെസ്റ്റ് കഴിഞ്ഞപ്പോള്‍ കൊള്ളില്ലെന്നായിരുന്നു പറഞ്ഞത്. അതില്‍ ഒരു ഫോട്ടോ മാത്രമായിരുന്നു നല്ലത്. വൈകുന്നേരം നീ തലയൊക്കെ എണ്ണയിട്ട് വരാനായി പറഞ്ഞിരുന്നു. അദ്ദേഹം തന്നെ ഫോട്ടോ എടുത്തു.

വൈകുന്നേരം റഷസ് നോക്കിയിട്ടേ സീമ ഇതില്‍ അഭിനയിക്കുന്നുണ്ടോയെന്ന് പറയുന്നുള്ളൂ. ഇത് കേട്ടപ്പോള്‍ ഞാന്‍ ദൈവത്തിന് നന്ദി പറഞ്ഞു. അഭിനയിക്കാന്‍ പോവുകയാണെന്ന് ഡാന്‍സേഴ്‌സിനോടൊപ്പം പറഞ്ഞില്ല. അതും ഇതും പോവുമൊയെന്ന സംശയമായിരുന്നു. ഇതാണോ നിങ്ങളുടെ അച്ഛനും അമ്മയുമെന്ന് പറഞ്ഞുള്ള സീനായിരുന്നു എടുത്തത്. ഷൂട്ട് ചെയ്ത് റഷസ് കാണാനായി അവര്‍ പോയപ്പോള്‍ താന്‍ കിടന്നുറങ്ങിയെന്ന് സീമ പറയുന്നു.വൈകുന്നേരമായപ്പോള്‍ എല്ലാവരും വന്ന് വിളിച്ച് എഴുന്നേല്‍പ്പിച്ചു. ഇതില്‍ ഞാനുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ആ ഉണ്ട്. നീ അത് മനസ്സിലാക്കിയില്ലേയെന്നായിരുന്നു രവികുമാര്‍ ചോദിച്ചത്. രാജിയെന്ന അഭിസാരികയെ അവതരിപ്പിക്കുമ്പോള്‍ ആശങ്കയൊന്നുമുണ്ടായിരുന്നില്ല. കഥാപാത്രം ഏതാണെന്ന് പോലും അറിയില്ലായിരുന്നു. റിലീസ് ദിവസമായിരുന്നു സിനിമ കണ്ടത് നൈറ്റ് ഷോ കണ്ടത്. അന്നത്തെ ജനക്കൂട്ടത്തെ പിന്നീടിന്ന് വരെ കണ്ടിട്ടില്ല. ഡാന്‍സറെ നടിയാക്കിയതില്‍ ചിലര്‍ക്കൊക്കെ നീരസമുണ്ടായിരുന്നു. സിനിമ റിലീസ് ചെയ്തപ്പോഴായിരുന്നു ആശ്വാസമായത്. തന്നെ ഇത് ബാധിച്ചിരുന്നില്ലെന്നും അവര്‍ പറയുന്നു. അത് ശശിയേട്ടന് വാശിയായിരുന്നു. മക്കള്‍ക്കൊപ്പമിരുന്ന് താന്‍ ആ സിനിമ കണ്ടിട്ടുണ്ട്. മോനേയും മോളേയും അത് കാണിച്ചിരുന്നു. രാഗേന്ദു കിരണങ്ങള്‍ എന്ന് പാട്ട് അവര്‍ക്ക് ഏറെയിഷ്ടമാണ്. അതിലെ മൂവ്‌മെന്‍സുമെന്നും സീമ പറയുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close