KeralaLatest NewsNews

കോണ്‍സുലേറ്റിൽ ഇന്റര്‍വ്യൂ പൂര്‍ത്തിയാക്കിയവരുടെ പട്ടികയില്‍ സ്വപ്‌നയും സരിത്തുമില്ല: ഇരുവർക്കും ജോലി ലഭിച്ചതിൽ ദുരൂഹത

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനും സരിത്തിനും യുഎഇ കോണ്‍സുലേറ്റില്‍ ജോലി ലഭിച്ചതിൽ ദുരൂഹത. 2015 ഡിസംബര്‍ മുതല്‍ 2016 മാര്‍ച്ച്‌ വരെയായിരുന്നു യുഎഇ കോണ്‍സുലേറ്റിലെ ജീവനക്കാരുടെ നിയമന നടപടികള്‍ നടന്നത്. ഇന്റര്‍വ്യൂ പൂര്‍ത്തിയാക്കിയവരുടെ പട്ടികയില്‍ സ്വപ്‌നയും സരിത്തുമില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സ്വപ്ന സുരേഷിന്‍റെ മോശം പശ്ചാത്തലം സംബന്ധിച്ച്‌ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ നയതന്ത്രഞ്ജര്‍ക്ക് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ജോലി ലഭിച്ചത് ഉന്നതരുടെ ഇടപെടൽ മൂലമാണെന്നാണ് സൂചന.

Read also: കള്ളന്‍ കപ്പലില്‍ തന്നെ: വിവാദങ്ങളുടെ പുകമറയുയര്‍ത്തുന്നവര്‍ യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമത്തില്‍; മറ്റുകള്ളക്കടത്ത് കേസുകളുടെ ഗതി ഈ കേസിനുണ്ടാകരുത് – കോടിയേരി ബാലകൃഷ്ണന്‍

സ്വപ്ന സുരേഷിന്‍റെ വ്യാജ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ചും സര്‍ക്കാര്‍ ഇതുവരെ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഇവർ ജോലി നേടിയതെന്നാണ് സൂചന. അതേസമയം ആരോപണ വിധേയനായ മുന്‍ ഐ ടി സെക്രട്ടറി എം ശിവശങ്കരനെതിരെയും അന്വേഷണം വേണമെന്ന് സിപിഎമ്മില്‍ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ടെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button