KeralaLatest NewsNews

സ്വപ്‌ന സുരേഷും സന്ദീപും അറസ്റ്റിൽ

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷും സന്ദീപും അറസ്റ്റിൽ. ബെംഗളൂരുവിൽ നിന്നാണ് ഇരുവരെയും എൻഐഎ അറസ്റ്റ് ചെയ്‌തത്‌. നാളെ കൊച്ചിയിലെത്തിക്കും. ഇവർ പിടിയിലായ വിവരം എൻഐഎ കസ്റ്റംസിനെ അറിയിച്ചിട്ടുണ്ട്. കേസിൽ മുൻ കോൺസുലേറ്റ് ജീവനക്കാരായിരുന്ന സരിത്ത് കുമാർ ഒന്നാം പ്രതിയും സ്വപ്ന സുരേഷ് രണ്ടാം പ്രതിയുമാണ്. കൊച്ചി സ്വദേശി, വിദേശത്തുള്ള ഫൈസൽ ഫരീദാണ് മൂന്നാം പ്രതി. സ്വപ്നയുടെ ബിനാമിയെന്ന് സംശയിക്കുന്ന സന്ദീപ് നായർ കേസിലെ നാലാം പ്രതിയാണ്.

കസ്റ്റംസിന്റെ ആവശ്യപ്രകാരം സ്വപ്നയെയും സന്ദീപിനെയും പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സംഘത്തിന് രൂപം നല്‍കി. പ്രത്യേകസംഘം അന്വേഷണം ആരംഭിച്ച് മണിക്കൂറുകൾക്കകമാണ് മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തത്.

Tags

Related Articles

Post Your Comments


Back to top button
Close
Close