KeralaLatest NewsNews

സിനിമാക്കാരുമായി അടുത്ത ബന്ധം, ദുബായിൽ ബിസിനസ്: സ്വർണക്കടത്ത് കേസിലെ പിടികിട്ടാപ്പുള്ളിയായിരുന്ന ഫാസിൽ ഫരീദിനെ തിരിച്ചറിഞ്ഞു

ദുബായ്: സ്വർണക്കടത്ത് കേസിലെ പിടികിട്ടാപ്പുള്ളിയായിരുന്ന ഫാസിൽ ഫരീദിനെ തിരിച്ചറിഞ്ഞു. തൃശൂർ കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശിയാണ് ഇയാൾ. ദുബായ് നഗരപ്രദേശമായ റാഷിദിയ്യയിലാണ് ഫാസിൽ താമസിക്കുന്നത്. ദുബായിലെ ഖിസൈസിൽ ജിംനേഷ്യം, ആഡംബര വാഹന വർക് ഷോപ് അടക്കമുള്ള സ്ഥാപനങ്ങൾ ഇയാൾക്ക് സ്വന്തമായുണ്ട്. നേരത്തെയും ഫാസിൽ ഫരീദ് ദുബായിൽ നിന്ന് സ്വർണക്കള്ളക്കടത്ത് നടത്തിയിട്ടുണ്ട്. കുറഞ്ഞ തോതിൽ സ്വർണം കടത്തി തുടങ്ങിയ ഇയാൾ ഇതാദ്യമായാണ് ഇത്രയും വൻതോതിൽ സ്വർണം കടത്തുന്നത്.

Read also: നീലക്കുറിഞ്ഞി കാലം തെറ്റി പൂത്തു: ദുഃസൂചനയാണെന്ന് ആദിവാസികൾ

ഇത്രയും വലിയ കള്ളക്കടത്ത് നടത്തിയത് ഇയാൾ ഒറ്റയ്ക്കായിരിക്കില്ലെന്നാണ് കരുതുന്നത്. ഫാസിൽ ഫരീദിനെ പിടികൂടുന്നതോടെ കേസിൽ‌ നിർണായക വഴിത്തിരിവ് ഉണ്ടാകുമെന്നാണ് കരുതുന്നത്. അതേസമയം കേസിൽ പ്രതിചേർത്ത സാഹചര്യത്തിൽ ദുബായിലുള്ള മൂന്നാംപ്രതി ഫാസില്‍ ഫരീദിനെ ഇന്ത്യയിലേക്ക് കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. സിനിമക്കാരുമായി അടുത്ത സൗഹൃദം പ്രതിക്കുണ്ട്. ഒരു ബോളിവുഡ് താരമാണ് ഫാസിലിന്റെ ജിംനേഷ്യം ഉദ്ഘാടനം ചെയ്തത്. സിനിമാ മേഖലയിൽ ഏറെ ബന്ധങ്ങളുള്ള ഫാസില്‍ ആഡംബര വാഹനപ്രിയനുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button