KeralaLatest NewsNews

നയതന്ത്ര പാഴ്‌സലില്‍ കടത്തിയ 30 കിലോസ്വര്‍ണം മെറ്റല്‍ കറന്‍സിയായി ഉപയോഗിക്കാനെന്ന് സൂചന : സ്വര്‍ണത്തെ മെറ്റല്‍ കറന്‍സിയായി ഉപയോഗിയ്ക്കുന്നത് ഭീകരര്‍

കൊച്ചി : നയതന്ത്ര പാഴ്സലില്‍ കടത്തിയ 30 കിലോസ്വര്‍ണം മെറ്റല്‍ കറന്‍സിയായി ഉപയോഗിക്കാനെന്ന് സൂചന , സ്വര്‍ണത്തെ മെറ്റല്‍ കറന്‍സിയായി ഉപയോഗിയ്ക്കുന്നത് ഭീകരര്‍. സംഭവം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കും. ലോക്ഡൗണില്‍ ശൃംഖല മുറിഞ്ഞ കുഴല്‍പ്പണ റാക്കറ്റുകള്‍ കള്ളപ്പണമായി കറന്‍സി നോട്ടുകളുടെ തുല്യതുകയ്ക്കുള്ള സ്വര്‍ണം കൈമാറുന്ന രീതിയെ പറ്റി ഇഡിക്ക് രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ്, സിനിമ നിര്‍മാണ രംഗത്തും പണത്തിനു പകരം സ്വര്‍ണം കൈമാറിയ സംഭവങ്ങളുടെ വിശദാംശങ്ങള്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.

read also : സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ചടുല നീക്കവുമായി എന്‍ഐഎ : തെളിവുകള്‍ നശിപ്പിക്കുന്നതിന് മുമ്പ് തന്നെ അതിവേഗം നീങ്ങാന്‍ എന്‍ഐഎ തീരുമാനിച്ചതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികള്‍ വലയിലായി : തിരുവനന്തപുരത്തു നിന്നും ഇവര്‍ രക്ഷപ്പെട്ടതിനു പിന്നിലും ഉന്നതരിലുള്ള ഇവരുടെ പിടി

പാരിസ് ഭീകരാക്രമണക്കേസ് അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ(എന്‍ഐഎ) സഹായം തേടി കഴിഞ്ഞ വര്‍ഷം കൊച്ചിയിലെത്തിയ ഫ്രഞ്ച് പൊലീസ്, സ്വര്‍ണത്തെ മെറ്റല്‍ കറന്‍സിയായി ഭീകരര്‍ ഉപയോഗിക്കുന്ന വിവരങ്ങള്‍ കൈമാറിയിരുന്നു. ഇവര്‍ക്കൊപ്പം പാരിസ് സന്ദര്‍ശിച്ച എഎസ്പി എ.പി. ഷൗക്കത്തലി ഇന്നലെ കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള പ്രതി പി.എസ്. സരിത്തിനെ ചോദ്യം ചെയ്തു. സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികളായ ഇഡി, ഡിആര്‍ഐ ഉദ്യോഗസ്ഥരും സരിത്തിനെ ചോദ്യം ചെയ്യും.

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close