Latest NewsNewsIndia

ബിരുദപഠനം പൂർത്തിയാക്കുന്ന എല്ലാ പെൺകുട്ടികൾക്കും പാസ്പോർട്ട് നൽകുമെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ

ചണ്ഡീഗഡ് : ഹരിയാനയിൽ ബിരുപഠനം പൂർത്തിയാക്കുന്ന എല്ലാ പെൺകുട്ടികൾക്കും പാസ്പോർട്ട് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ഇതിന് വേണ്ട എല്ലാ നടപടിക്രമങ്ങളും വിദ്യാർഥിനികൾ പഠിക്കുന്ന കോളേജിൽ വെച്ച് തന്നെ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ, കോളേജ്, ഐഐടി തുടങ്ങിയ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 18 നും 25 നും ഇടയിൽ പ്രായമുള്ള വിദ്യാർഥികൾക്ക് ലേണിങ് ലൈസൻസ് അനുവദിക്കുന്നതിനും ഹെൽമറ്റുകൾ വിതരണം ചെയ്യുന്നതിനുമായി സംഘടിപ്പിച്ച ഹർ സിർ ഹെൽമറ്റ് എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പരിപാടിയിൽ അഞ്ച് പേർക്ക് പ്രതീകാത്മകമായി ഹെൽമറ്റ് വിതരണവും മുഖ്യമന്ത്രി നിർവഹിച്ചു.സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് ട്രാഫിക് നിയമങ്ങളെ കുറിച്ചുള്ള അവബോധം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് നൽകുന്നതിനോടൊപ്പം വാഹനമോടിക്കാനുള്ള ലൈസൻസ് അവിടെ നിന്ന് മാത്രം ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹിക പരിഷ്കരണം ലക്ഷ്യമാക്കി നടപ്പാക്കുന്ന ബേട്ടി ബചാവോ ബേട്ടി പഠാവോ, സേവ് വാട്ടർ ഫോർ ദ ഫ്യൂച്ചർ, സ്വച്ഛ് ഭാരത് മിഷൻ തുടങ്ങിയ പദ്ധതികളെല്ലാം സംസ്ഥാനത്ത് വിജയകരമായി തുടരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. റോഡുകളിൽ സ്വന്തം ജീവൻ സുരക്ഷിതമാക്കുന്നതിനെ കുറിച്ചുള്ള സന്ദേശമാണ് ഹർ സിർ ഹെൽമറ്റ് എന്ന പദ്ധതി മുന്നോട്ട് വെയ്ക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button