Latest NewsNewsIndia

ഇന്ത്യന്‍ അതിര്‍ത്തികളില്‍ നിന്നും ചൈനീസ് സൈന്യം പതിയെ പിന്‍മാറുന്നു : പിന്‍വാങ്ങിയില്ലെങ്കില്‍ ഇന്ത്യ തിരിച്ചടിയ്ക്കുമെന്ന്് ഭയന്നാണ് ചൈനയുടെ പിന്‍മാറ്റമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തികളില്‍ നിന്നും ചൈനീസ് സൈന്യം പതിയെ പിന്‍മാറുന്നു . പിന്‍വാങ്ങിയില്ലെങ്കില്‍ ഇന്ത്യ തിരിച്ചടിയ്ക്കുമെന്ന്് ഭയന്നാണ് ചൈനയുടെ പിന്‍മാറ്റമെന്ന് റിപ്പോര്‍ട്ട് . ഇന്ത്യയും ചൈനയും ലഫ് ജനറല്‍ തലത്തിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് കിഴക്കന്‍ ലഡാക്കിലെ പാങ്ങോംഗില്‍ ഫിംഗര്‍ ഫോര്‍ മലനിരയില്‍നിന്ന് ചൈനീസ് സൈന്യം ഇന്നലെ പിന്മാറിയിരിക്കുന്നത്. പാങ്ങോംഗ് തടാകത്തിലെ ബോട്ടുകളും ചൈന നീക്കി.

Read Also : ഇന്ത്യ-ചൈന അതിര്‍ത്തിക്ക് സമീപം തകര്‍ന്ന പാലം റെക്കോർഡ് വേഗതയിൽ നിര്‍മ്മിച്ച്‌ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ യഥാര്‍ഥ നിയന്ത്രണരേഖയില്‍നിന്ന് പൂര്‍ണമായുള്ള സൈനിക പിന്മാറ്റത്തിന് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായത് മേയ് ആറിനാണ്. ഇതുപ്രകാരം സംഘര്‍ഷം നിലനിന്ന മൂന്നു പട്രോളിം ഗ് പോയിന്റുകളില്‍നിന്ന് ഇരുവിഭാഗത്തെയും സൈനികര്‍ ഒന്നര കിലോമീറ്റര്‍ വീതം പിന്മാറി.

20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട പട്രോള്‍ പോയിന്റ് 14ലെ താത്കാലിക കൂടാരങ്ങളും ചൈന നീക്കംചെയ്തു. മേയില്‍ നടന്ന സംഘര്‍ഷത്തിനുശേഷം ഇന്ത്യന്‍ സൈന്യത്തിന് പട്രോളിംഗ് നിഷേധിച്ച പാങ്ങോംഗ് തടാക മേഖലയില്‍ ചൈന നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.

ഇന്ത്യക്കു പട്രോളിംഗ് പുനരാരംഭിക്കാന്‍ ഫിംഗര്‍ എട്ടില്‍നിന്നും ചൈനീസ് സൈന്യം പിന്മാറണമെന്നാണ് ഇന്ത്യയുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button