COVID 19KeralaLatest NewsNews

കൊല്ലത്ത് മത്സ്യ വില്പനക്കാരയ നാലുപേര്‍ ഉള്‍പ്പടെ 8 പേര്‍ക്ക് കോവിഡ്

കൊല്ലം: ശാസ്താംകോട്ട അഞ്ഞിലിമൂട്ടില്‍ മത്സ്യ വില്പനക്കാരയ നാലുപേര്‍ ഉള്‍പ്പടെ ജില്ലയില്‍ ശനിയാഴ്ച 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏട്ടുപേര്‍ വിദേശത്ത് നിന്നും ഒരാള്‍ ഡല്‍ഹിയില്‍ നിന്നും എത്തി. ഒന്‍പത് പേര്‍ നാട്ടുകാരാണ്.

49 വയസും 53 വയസും 37 വയസുള്ള തേവലക്കര അരിനല്ലൂര്‍ സ്വദേശിനികള്‍, ശാസ്താംകോട്ട സ്വദേശിയായ 30 വയസുള്ള യുവാവ് എന്നിവര്‍ ശാസ്താംകോട്ട ആഞ്ഞിലിമൂട്ടില്‍ മത്സ്യവില്പന നടത്തുന്നവരാണ്.

തേവലക്കര സ്വദേശിനി(45) പന്മന പുത്തന്‍ചന്തയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ്. കൂടെ ജോലി ചെയ്യുന്ന പുത്തന്‍ചന്ത സ്വദേശിനിക്ക്(30) ജൂലൈ 10 ന് രോഗം സ്ഥിരീകരിച്ചിരുന്നു.

ജൂലൈ ആറിന് രോഗം സ്ഥിരീകരിച്ച പന്മന പുത്തന്‍ചന്ത സ്വദേശി ഇവര്‍ ജോലിചെയ്യുന്ന സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയിരുന്നു. ഇയാളില്‍ നിന്നും സമ്പര്‍ക്കം മൂലം രോഗം പകര്‍ന്നതായി സംശയിക്കുന്നു.
കരുനാഗപ്പള്ളി വടക്കുംതല സ്വദേശി(21) ജൂലൈ അഞ്ചിന് രോഗം സ്ഥിരീകരിച്ച യുവതി(26) യുടെ സഹോദരനാണ്.

വിദേശത്ത് നിന്നും എത്തിയവര്‍ പൂതക്കൂളം ഊന്നിന്‍മൂട് സ്വദേശി(39) ജൂണ്‍ 16 ന് കുവൈറ്റില്‍ നിന്നും കുണ്ടറ സ്വദേശി(29) ജൂണ്‍ 17ന് മസ്‌കറ്റില്‍ നിന്നും കരുനാഗപ്പള്ളി ചെറിയഴീക്കല്‍ സ്വദേശി(50) ജൂലൈ 10ന് ദമാമില്‍ നിന്നും പെരിനാട് സ്വദേശി(60) ജൂലൈ 10 ന് ഖത്തറില്‍ നിന്നും ചവറ സ്വദേശി(50) സൗദിയില്‍ നിന്നും എത്തി. ഖത്തറില്‍ നിന്നും ജൂലൈ 10ന് എത്തിയ അഞ്ചല്‍ അയലറ സ്വദേശി(29), റിയാദില്‍ നിന്നും എത്തിയ ഇളമാട് വെങ്ങൂര്‍ സ്വദേശി(25) ഷാര്‍ജയില്‍ നിന്നും എത്തിയ മേലില സ്വദേശി(25) എന്നിവരാണ്. ആദിനാട് വടക്ക് സ്വദേശി(28) ഡല്‍ഹിയില്‍ നിന്നും എത്തിയതാണ്.

സമ്പര്‍ക്കം മൂലം രോഗം സംശയിക്കുന്ന മറ്റുള്ളര്‍ പോരുവഴി സ്വദേശി(29), ശാസ്താംകോട്ട പല്ലിശ്ശേരിക്കല്‍ സ്വദേശിനി(65), ശാസ്താംകോട്ട രാജഗിരി സ്വദേശിനി(61) എന്നിവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button